എ വി റസ്സല്‍ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി
കോട്ടയം > സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസ്സലിനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന വി എന് വാസവന് ഏറ്റുമാനൂര് മണ്ഡലത്തില് മത്സരിക്കുന്നതിനാല് പുതിയ ജില്ലാ സെക്രട്ടറിയെ ഞായറാഴ്ച ചേര്ന്ന ജില്ലാ കമ്മിറ്റിയോഗം തെരഞ്ഞെടുക്കുകയായിരുന്നു.
യോഗത്തില് പ്രൊഫ. എം ടി ജോസഫ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് എന്നിവര് പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/30GJ6Mz
Comments