വിജയാരവങ്ങളുയർത്തി മണ്ഡലം കൺവൻഷനുകൾക്ക്‌ തുടക്കം


തിരുവനന്തപുരം
തുടർഭരണം ഉറപ്പാണെന്ന് പ്രഖ്യാപിച്ച് വിജയാരവങ്ങളുയർത്തി എൽഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കമായി. കോവിഡ് പ്രോട്ടോകോളും തെരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിർദേശങ്ങളും പാലിച്ച് സംഘടിപ്പിക്കുന്ന കൺവൻഷനുകളിൽ മുന്നണി പ്രവർത്തകർക്കൊപ്പം ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവരും സാന്നിധ്യമറിയിക്കുന്നു. എൽഡിഎഫ് ഘടകകക്ഷികളിലെ പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായി അണിനിരക്കുന്ന കൺവൻഷനുകൾ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാൻ ചിട്ടയായ പ്രവർത്തനങ്ങൾക്കാണ് രൂപം നൽകുന്നത്. കലാ സാഹിത്യ സാമൂഹ്യ സാംസ്കാരിക മേഖലകളിലുള്ളവരും പങ്കെടുക്കുന്നുണ്ട്.

തളിപ്പറമ്പ്, തലശേരി മണ്ഡലങ്ങളിലായിരുന്നു ആദ്യ കൺവൻഷനുകൾ. ഇവ യഥാക്രമം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജനും പി കെ ശ്രീമതിയും ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം കൺവൻഷൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് മണ്ഡലം കൺവൻഷൻ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷത്തിന്റെ ദേശീയ സംസ്ഥാന നേതാക്കളാണ് കൺവൻഷനുകൾ ഉദ്ഘാടനം ചെയ്യുന്നത്.

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ, പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾ, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, എൻസിപി നേതാക്കളായ ടി പി പീതാംബരൻ, എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ, ജനതാദൾ എസ് നേതാക്കളായ സി കെ നാണു, മാത്യു ടി തോമസ്, മറ്റ് എൽഡിഎഫ് നേതാക്കളും മന്ത്രിമാരും കൺവൻഷനുകളിൽ ഉദ്ഘാടകരാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി 1001 അംഗ കമ്മിറ്റികൾക്കും 501 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റികൾക്കും കൺവൻഷനുകൾ രൂപം നൽകും. കൺവൻഷനുകൾ 15നകം എല്ലാ മണ്ഡലങ്ങളിലും പൂർത്തിയാക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tbxuxr

Comments

Archive

Contact Form

Send