റാന്നിയിൽ വാടക കെട്ടിടത്തിൽനിന്ന് സിപിഐ എം പാർട്ടി ഓഫീസ് മാറി; ഉടൻ വ്യാജ "ഏറ്റെടുക്കലു' മായി ബിജെപി
റാന്നി > സിപിഐ എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടക്കം വാർഡിലെ പ്രവർത്തകർ മുഴുവൻ പാർട്ടിയിലേക്ക് എത്തിയെന്ന് ബിജെപിയുടെ വ്യാജപ്രചാരണം. പത്തനംതിട്ട ജില്ല റാന്നി മണ്ഡലം പെരുനാട് പഞ്ചായത്ത് കക്കാട് വാർഡിലെ പ്രവർത്തകർ മുഴുവൻ ബിജെപിയിൽ ചേർന്നെന്നാണ് ബിജെപി സൈബർ വിങ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.
നേരത്തെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് കഴിഞ്ഞ ദിവസം സിപിഐ എം ഒഴിഞ്ഞിരുന്നു. തുടർന്ന് ബിജെപി പ്രവർത്തകർ സ്ഥലത്ത് യോഗം ചേർന്ന് ഫോട്ടോ എടുത്ത് 'സിപിഐ എം ഓഫീസ് ബിജെപി ഏറ്റെടുത്തു" എന്ന തലക്കെട്ടിൽ പ്രചരിപ്പിക്കുകയായിരുന്നു.
ബിജെപിയുടെ കക്കാട് വാർഡ് അംഗം അരുൺ അനിരുദ്ധന്റെ അച്ചന്റെ അനിയന്റെ കെട്ടിടമാണ് സിപിഐ എം ഓഫീസായി വാടകയ്ക്ക് ഉപയോഗിച്ചിരുന്നത്. അരുൺ മദ്യപിച്ച്, പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ പി എസ് മോഹനനെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഈ കെട്ടിടം ഒഴിയാൻ കാരണം. ഈ സഹചര്യത്തിൽ പാർട്ടി ഓഫീസ് അവിടെ തുടർന്നാൽ ബന്ധുക്കൾ തമ്മിൽ പിണങ്ങേണ്ടി വരുമെന്ന് കടയുടമ, മരിച്ചുപോയ പ്രസന്നന്റ ഗൾഫിലുള്ള ഭാര്യ ഫോണിലൂടെ സിപിഐ എം നേതാക്കളോട് പറഞ്ഞിരുന്നു. കടമുറി ഒഴിഞ്ഞ് നൽകണമെന്ന് ബ്രാഞ്ച് സെക്രട്ടറിയോട് ആവശ്യപ്പെടുകയും മുറി ഒഴിഞ്ഞ് നൽകുകയും ചെയ്തു.
എന്നാൽ ഇന്നലെ ബിജെപി കടമുറിയുടെ മുമ്പിൽ യോഗം നടത്തുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച എൽഡിഎഫ് പ്രചരണ ബോർഡുകൾ പുറത്ത് കളഞ്ഞ് സിപിഐ എം ഓഫീസ് ബിജെപി ഓഫീസ് ആക്കി എന്ന് വ്യാജ പ്രചരണം നടത്തുകയുമാണുണ്ടായത്.
സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കും കുടുബാംഗങ്ങൾക്കും എതിരെയുള്ള വ്യാജ അപവാദ പ്രചരണങ്ങൾ അവസാനിപ്പിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്ത് വരുമെന്ന് പെരുനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ കെ തോമസ് പറഞ്ഞു. ഇത്തരം അപവാത പ്രചരണങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾ മനസ്സിലാക്കണമെന്നും സിപിഐ എം അഭ്യർത്ഥിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/385uxXf
Comments