ബിജെപി ഭീഷണി; മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദര പിന്മാറി

കാസർകോട് > മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പത്രിക നൽകിയ ബിഎസ്പിയുടെ കെ സുന്ദര കടുത്ത ഭീഷണിയേത്തുടർന്ന് പിൻവാങ്ങി. ശനിയാഴ്ച മുതൽ കാണാനില്ലാതിരുന്ന സുന്ദര തിങ്കഴാഴ്ച മാധ്യമങ്ങൾക്ക് മുന്നിലെത്തി. പിന്നീട്, കാസർകോട് കലക്ടറേറ്റിൽ ബിജെപി നേതാക്കൾക്കൊപ്പമെത്തി നാമനിർദേശ പത്രിക പിൻവലിക്കുകയായിരുന്നു.

2016ലെ തെരഞ്ഞെടുപ്പിൽ കെ സുന്ദര 467 വോട്ട് നേടിയിരുന്നു. സുരേന്ദ്രൻ തോറ്റത് 89 വോട്ടിനും. മത്സരത്തിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞാണ് സുന്ദര പത്രിക നൽകിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ എൻമകജെ പഞ്ചായത്തിലാണ് സുന്ദര താമസിക്കുന്നത്. അദ്ദേഹത്തെ കാണാനില്ലെന്ന് ശനിയാഴ്ച ബിഎസ്പി നേതാക്കൾ ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. ബിജെപി നേതാക്കളുടെ കസ്റ്റഡിയിലായിരുന്നു സുന്ദര. ശക്തമായ ഭീഷണിയും വാഗ്ദാനങ്ങളും ഉയർത്തിയാണ് ബിജെപി പത്രിക പിൻവലിപ്പിച്ചത്.

താൻ ബിഎസ്പി വിട്ട് ഹിന്ദുക്കളുടെ സംഘടനയായ ബിജെപിയിൽ ചേർന്നുവെന്ന് സുന്ദര മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘‘പത്രിക പിൻവലിക്കണമെന്ന് ബിജെപി നേതാക്കൾ വന്ന് ആവശ്യപ്പെട്ടിരുന്നു. പത്താൾ വന്നുപറഞ്ഞാൽ ഒരാൾക്ക് എന്തുചെയ്യാൻ കഴിയും. ഞാൻ ഒറ്റയ്ക്കല്ലേ. അവരുടെ കൈയിൽ എന്താണ് ഉള്ളതെന്ന് പറയാൻ കഴിയുമോ. വീട്ടുകാരും പറഞ്ഞു പിൻവലിക്കാൻ’’–-സുന്ദര പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/395bTyX

Comments

Archive

Contact Form

Send