ഏറ്റുമാനൂരിൽ ലതിക സുഭാഷ്‌ സ്വതന്ത്ര സ്ഥാനാർഥി

കോട്ടയം > ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ് അറിയിച്ചു. തന്നോട് ഏറ്റുമാനൂരിൽ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നില്ല. ഏറ്റുമാനൂർ സീറ്റിനായി കേരളാ കോൺ​ഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചിട്ടില്ല. കോൺ​ഗ്രസിനായിരുന്നു സീറ്റ് കേരളാ കോൺ​ഗ്രസിന് നൽകണമെന്ന് നിർബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു.

16 വയസുമുതൽ ഈ പാർടിയോടൊപ്പമുണ്ട്. പ്രവർത്തകർക്കാണ് പാർടി സീറ്റ് കൊടുക്കേണ്ടത്. ഏറ്റുമാനൂർ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു, എന്നാല് അത് നടന്നില്ലെന്ന് ലതിക പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3vBabPI

Comments

Archive

Contact Form

Send