ലീഗിൽ യുവാക്കൾ ഔട്ട്
മലപ്പുറം> മുസ്ലിംലീഗ് നേതാക്കൾ കൂട്ടത്തോടെ സ്ഥാനാർഥിയാകാൻ രംഗത്തിറങ്ങിയതോടെ യുവാക്കൾ പുറത്ത്. യൂത്ത്ലീഗ് ഭാരവാഹികളിൽ ജനറൽ സെക്രട്ടറി പി കെ ഫിറോസ് മാത്രമാണ് പരിഗണനയിലുള്ളത്. എംഎസ്എഫുകാരെ മാനിച്ചതേയില്ല. യുവാക്കളെ തഴഞ്ഞതിൽ യൂത്ത്ലീഗിൽ അമർഷം ശക്തം.
പി കെ ഫിറോസിനെ എവിടെ മത്സരിപ്പിക്കുമെന്നതിലും നിശ്ചയമില്ല. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ താനൂരിൽ പരീക്ഷിക്കാനാണ് നീക്കം. കോഴിക്കോട് സൗത്തിൽ നിർത്താൻ സാധ്യതയുണ്ടെങ്കിലും വനിതകൾക്ക് സീറ്റ് വിട്ടുനൽകാൻ തീരുമാനിച്ചാൽ വനിതാലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് വരും.
യൂത്ത്ലീഗ് ദേശീയ പ്രസിഡന്റ് സി കെ സുബൈർ വിവാദത്തിൽ സ്ഥാനം രാജിവച്ചതോടെ സ്ഥാനാർഥിമോഹവും പൊലിഞ്ഞു. മുൻ ജനറൽ സെക്രട്ടറി പി എം സാദിഖലിയും പട്ടികയിലില്ല. എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്റഫലിയെയും തഴഞ്ഞു. വനിതാ സീറ്റിൽ ഉയർന്നുകേട്ട ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയും പട്ടികയിലില്ല.
Credits Kerala || Deshabhimani Online News https://ift.tt/3c5M1DS
Comments