നഴ്‌സിംഗ് തട്ടിപ്പ്: റിക്രൂട്ടമെന്റ് ഏജന്‍സിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി
കൊച്ചി> കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്ത് കോടികള് തട്ടിയ കേസില് റിക്രൂട്ട്മെന്റ് ഏജന്സിയുടെ സ്വത്ത് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. മാത്യു ഇന്റര്നാഷണലിന്റെ ഉടമ പി ജെ മാത്യു, സെലിന് മാത്യു, തോമസ് മാത്യു എന്നിവരുടെ 7.51 കോടിയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്.
2015ല് കൊച്ചിയിലെ പ്രൊട്ടക്ടര് ഓഫ് എമിറേറ്റ്സ് എ അഡോള്ഫസ്, പി ജെ മാത്യു എന്നിവരെ പ്രതിയാക്കി സിബിഐ കേസെടുത്തിരുന്നു. എന്ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണവും പൂര്ത്തിയാക്കിയ സാഹചര്യത്തിലാണ് സ്വത്തുക്കള് കണ്ട്കെട്ടല്. 900 നഴ്സുമാരെയാണ് അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്.
20,000 രൂപയ്ക്ക് പകരം നഴ്സുമാരില് നിന്ന് 18.5 ലക്ഷം മുതല് 20 ലക്ഷം രൂപ വരെ ഈടാക്കി. ഇത്തരത്തില് 205.71 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചു. ഈ തുക വിദേശത്തേക്ക് ഹവാലയായി കടത്തിയെന്നും ഇഡി കണ്ടെത്തിയിരുന്നു. എറണാകുളത്തെ ഐഡിയല് ഫോറക്സ് ഉടമ മുഹമ്മദ് അസ്ലമിന്റെ സഹായത്തോടെയായിരുന്നു കടത്ത്. കൊച്ചിയിലെ ഓഫീസില് നടത്തിയ പരിശോധനയില് 6,42,660 ലക്ഷം ഇന്ത്യന് രൂപയും 24.92 ലക്ഷത്തിന്റെ വിദേശ പണവും പിടിച്ചെടുത്തിരുന്നു.
സെലിന് മാത്യവിന്റെ മുംബൈയിലുള്ള ഫ്ളാറ്റ്, തോമസ് മാത്യുവിന്റെ അമ്പലപ്പുഴയിലെ രണ്ട് സെന്റ് സ്ഥലം, പി ജെ മാത്യുവിന്റെ 2.96 കോടിയുടെ ബെന്സ് കാര്, ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 4.55 കോടി രൂപ എന്നിവയാണ് കണ്ട്കെട്ടിയത്.
Credits Kerala || Deshabhimani Online News https://ift.tt/3cioUYh
Comments