എൻഡിഎയ്‌ക്ക് തിരിച്ചടി; പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി > ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിലെ നാമനിർദേശക പത്രികകൾ തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജികൾഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വാദം കോടതി അംഗീകരിച്ചു. ആവശ്യത്തിൽ ഇടപെടാനാവില്ലന്ന് കോടതി ജസ്റ്റീസ് എൻ നാഗരേഷ് വ്യക്തമാക്കി.
തലശ്ശേരിയിലെ സ്ഥാനാർത്ഥി എൻ ഹരിദാസ്, ഗുരുവായൂരിലെ സ്ഥാനാർത്ഥി നിവേദിതാ സുബ്രഹ്മണ്യൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. വരണാധികാരിയുടെ തീരുമാനം അന്തിമമാണന്നും ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹർജിയിലുടെ മാത്രമേ തിരഞ്ഞെടുപ്പിൽ ഇടപെടാനാകൂ എന്നും വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടുന്നതിൽ തടസമുണ്ടെന്നും കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തും എന്നുമുള്ള കമ്മീഷൻ വാദം കോടതി അംഗീകരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3smIeJv
Comments