പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കണ്ണൂർ> ധർമ്മടം മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു . വരണാധികാരിയായ കണ്ണൂർ അസിസ്റ്റന്റ് ഡവലപ്മെന്റ് കമീഷണർ (ജനറൽ ) ബെവിൻ ജോൺ വർഗീസ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നിന്ന് പകൽ 11.05 നാണ് മുഖ്യമന്ത്രി കലക്ടറേറ്റിൽ എത്തിയത്. രണ്ടു സെറ്റ് പത്രികകളാണ് നൽകിയത്. ഒന്നിൽ സിപി ഐ എം നേതാവും ധർമടം മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ പ്രതിനിധിയുമായ പി ബാലനും മറ്റൊന്നിൽ സി പി ഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രനും നിർദേശിച്ചു.

സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൽ ഡി എഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ, നേതാക്കളായ എൻ ചന്ദ്രൻ , കെ കെ രാജൻ, അഡ്വ. എ ജെ ജോസഫ് , രാജേഷ് പ്രേം എന്നിവരും കലക്ടറേറ്റിൽ എത്തിയിരുന്നു.

ജനങ്ങളിൽ നിന്നു ലഭിക്കുന്ന ആത്മാർത്ഥമായ പിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ‘പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വർഷങ്ങൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുമായി കൂടുതൽ മികവോടെ ഞങ്ങൾ മുന്നോട്ടു പോകും. ജനങ്ങളെ ചേർത്തു നിർത്തിക്കൊണ്ട് കേരളത്തിൻ്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവർത്തിക്കും. ആ ഉറപ്പ് ഞങ്ങൾ കാത്തു സൂക്ഷിക്കും.’ പിണറായി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eCdxMf

Comments

Archive

Contact Form

Send