ബിജെപി ഏജന്റുമാർ 
സമീപിച്ചു: 
എം എ വാഹിദ്‌


തിരുവനന്തപുരം
ബിജെപി ഏജന്റുമാർ വാഗ്ദാനവുമായി സമീപിച്ചതായി കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എം എ വാഹിദ് വെളിപ്പെടുത്തി. എവിടെ വേണമെങ്കിലും മത്സരിക്കാമെന്നും പ്രചാരണത്തിന് ആവശ്യമായ പണം എത്ര കോടി വേണമെങ്കിലും തരാമെന്നുമായിരുന്നു വാഗ്ദാനം.

ബിജെപി നേതാക്കൾ പ്രത്യക്ഷത്തിലല്ല, ഏജന്റുമാരാണ് ഇറങ്ങിയിരിക്കുന്നത്. നിങ്ങളെ ബിജെപിക്ക് വേണം എന്നാണ് എന്നോട് പറഞ്ഞത്. തയ്യാറാണെങ്കിൽ എന്തു സൗകര്യം വേണമെങ്കിലും ചെയ്യാമെന്ന് ഉറപ്പ് നൽകി. ഈ ആവശ്യവുമായി വരേണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. വാഗ്ദാനത്തിൽ വിജയൻ തോമസ് മാത്രമേ വീണുള്ളൂ. മറ്റുള്ളവരെയും സമീപിക്കുന്നുണ്ടാകാം. എനിക്ക് വ്യക്തിപരമായി അടുപ്പമുള്ളയൊരാളാണ് എന്നെ സമീപിച്ചത്. ഇക്കാര്യം പറയുമ്പോഴാണ് അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്ന് മനസ്സിലാകുന്നതെന്ന് വാഹിദ് പറഞ്ഞു.

നേരത്തേ കഴക്കൂട്ടം എംഎൽഎയായിരുന്ന വാഹിദ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രനുമായി പരാജയപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/30LsyTy

Comments

Archive

Contact Form

Send