ഉറപ്പാണ്, വാഗ്ദാനങ്ങള്‍ നടപ്പാക്കും; നാട് അറിഞ്ഞ മാതൃക
തിരുവനന്തപുരം > പ്രകടനപത്രികയിലെ വാഗ്ദാനങ്ങള് നടപ്പാകുമെന്നതിന് ഉറപ്പ് കഴിഞ്ഞ അഞ്ചു വര്ഷത്തെ എല്ഡിഎഫ് ഭരണത്തിന്റെ അനുഭവം ജനങ്ങള്ക്ക് നല്കുന്നുണ്ട്. വാഗ്ദാനങ്ങളുടെ നടപ്പാക്കല് പുരോഗതി സംബന്ധിച്ച് ഓരോ വര്ഷവും പ്രോഗ്രസ് റിപ്പോര്ട്ടു പ്രസിദ്ധീകരിച്ചുകൊണ്ട്, മാനിഫെസ്റ്റോയുടെ സോഷ്യല് ഓഡിറ്റിംഗ് നടത്തി ഒരു പുതുമാതൃക സൃഷ്ടിക്കുകയാണ് പിണറായി വിജയന് സര്ക്കാര് ചെയ്തത്.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചലിക്കുന്ന ഭരണസംവിധാനവും അതിനു പിന്നിലെ രാഷ്ട്രീയ ഇച്ഛാശക്തിയും കേരളത്തിന് ഒരു പുതിയ അനുഭവമായിരുന്നു. വാക്കിനു വിലയുണ്ട് എന്ന് തെളിയിക്കപ്പെട്ട കാലം.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള് സര്ക്കാരിന്റെ ദൈനംദിന പ്രവര്ത്തനങ്ങളുടെ ലക്ഷ്യമായി മാറുക മാത്രമല്ല, അവയുടെ പൂര്ത്തീകരണം കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രകടനപത്രികയ്ക്കു പുറമേ ഉയര്ന്നുവന്ന ജനകീയ ആവശ്യങ്ങള് പലതും അംഗീകരിച്ചു നടപ്പാക്കാനും കഴിഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3s4BGPh
Comments