ബിജെപിയെ വിമർശിച്ചു; കോൺഗ്രസിന്‌ നൊന്തു; പ്രധാനമന്ത്രിക്ക്‌ പരാതി

തിരുവനന്തപുരം > ബിജെപി സർക്കാരിനെ വിമർശിച്ചപ്പോൾ വേദനിച്ചത് കോൺഗ്രസിന്. ‘കേന്ദ്ര വൈദ്യുതി നിയമഭേഗദതിയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനത്തിന് എതിരെ കോൺഗ്രസ് അനുകൂല സംഘടനാ നേതാവ് പ്രധാനമന്ത്രിക്ക് തന്നെ പരാതി നൽകിയതോടെയാണ് ബിജെപി-കോൺഗ്രസ് സൗഹൃദത്തിന്റെ പുതിയ കഥ പുറത്തായത്.

വൈദ്യുതി ഭേഗദതി ബില്ലുമായി ബന്ധപ്പെട്ട് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയറായ ആർ ബിജുരാജ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സാധാരണക്കാരന് വൈദ്യുതി അന്യമാക്കുന്ന മോഡി സർക്കാരിന്റെ കോർപറേറ്റ് അനുകൂല ബില്ലിന്റെ എല്ലാവശങ്ങളും വിശദമാക്കുന്നതായിരുന്നു ലേഖനം. എല്ലാനടപടി ക്രമങ്ങളും പാലിച്ചാണ് ഇത് പ്രസിദ്ധീകരിച്ചത്.

ലേഖനം കെഎസ്ഇബിയിലെ കോൺഗ്രസ് അനുകൂല സംഘടനയെ ചൊടിപ്പിച്ചു. ലേഖനം കേന്ദ്രസർക്കാരിന് എതിരാണെന്നും ബിജുരാജിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റ് എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) ഭാരവാഹി വി വൈ ബൈജു പ്രധാനമന്ത്രിക്ക് തന്നെ പരാതി നൽകി, ഒപ്പം കെഎസ്ഇബി ചെയർമാനും.
കേന്ദ്രസർക്കാരിനും ബിജെപിക്കും ദോഷം വരാതിരിക്കാനുള്ള തെരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന്റെ ജാഗ്രത കെഎസ്ഇബി ജീവനക്കാർക്കിടയിൽ സജീവ ചർച്ചാവിഷയമാണിപ്പോൾ.



Credits Kerala || Deshabhimani ​Online ​News https://ift.tt/3m8d8Tl

Comments

Archive

Contact Form

Send