കൊടി കെട്ടുന്നതിനിടെ യുഡിഎഫ് പ്രവര്ത്തകന് ഷോക്കേറ്റ് മരിച്ചു
മട്ടന്നൂര് > കൊടിതോരണങ്ങള് കെട്ടുന്നതിനിടെ യുഡിഎഫ് പ്രവര്ത്തകന് ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് ഇരിട്ടി മുനിസിപ്പല് കമ്മിറ്റി ട്രഷറര് ചാവശേരി യുപി ഹൗസില് സിനാന്(22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.50ഓടെയാണ് അപകടം.
പേരാവൂര് മണ്ഡലം യുഡിഎഫ് സ്ഥാനാര്ഥിയുടെ പര്യടനത്തിന്റെ ഭാഗമായി ചാവശേരി റോഡരികില് കൊടി തോരണങ്ങള് കെട്ടുന്നതിനിടെ വൈദ്യുതി ലൈനില് നിന്ന് ഷോക്കേല്ക്കുകയായിരുന്നു.
ഉപ്പ: ബഷീര്. ഉമ്മ: സൗറ. സഹോദരങ്ങള്: സഹ്ഫറ, ഷിറാസ്, ഷഹ്സാദ്, ഇര്ഫാന്.
Credits Kerala || Deshabhimani Online News https://ift.tt/3sw75dQ
Comments