വാഹനാപകടത്തിൽ അങ്കമാലി നഗരസഭാ മുൻ വൈസ് ചെയർമാൻ ഗിരീഷ്‌കുമാർ മരിച്ചു
ചാലക്കുടി > ദേശീയപാതയിൽ മുരിങ്ങൂരിലുണ്ടായ വാഹനാപകടത്തിൽ അങ്കമാലി നഗരസഭാ മുൻ വൈസ് ചെയർമാൻ മരിച്ചു. അങ്കമാലി നായത്തോട് കിഴക്കേ മൂത്താട്ട് വീട്ടിൽ പരേതനായ ശിവശങ്കരപിള്ളയുടെ മകൻ എം എസ് ഗിരീഷ്കുമാറാണ് (57) മരിച്ചത്. മുരിങ്ങൂർ ബിആർഡിക്കുസമീപം ബുധനാഴ്ച വൈകിട്ട് 5.45ഓടെയാണ് സംഭവം.
അങ്കമാലിയിൽനിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന ഗിരീഷ്കുമാറിന്റെ സ്കൂട്ടറിനുപിന്നിൽ കാറിടിച്ചാണ് അപകടം. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ. 2005 മുതൽ 2020 വരെ നഗരസഭാ കൗൺസിലറായിരുന്നു. 2010–-15 കാലയളിൽ ഒരു വർഷവും 2015-–-2020 കാലയളവിൽ ഒന്നരവർഷവും വൈസ് ചെയർമാനായി. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റാണ്. സിപിഐ എം നായത്തോട് സ്കൂൾ ബ്രാഞ്ച് അംഗമാണ്. അമ്മ: ഗൗരിക്കുട്ടി. സഹോദരങ്ങൾ: സോമനാഥൻ, ലതികദേവി.
Credits Kerala || Deshabhimani Online News https://ift.tt/3m6g4zO
Comments