അടി മുറുകുന്നു ; കോൺഗ്രസിൽ എങ്ങും രാജിഭീഷണി


തിരുവനന്തപുരം
തർക്കത്തെ തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി പട്ടിക അനിശ്ചിതത്വത്തിൽ ആയതോടെ സംസ്ഥാനത്ത് പ്രവർത്തകരും നേതാക്കളും ചേരിതിരിഞ്ഞ് ആരംഭിച്ച അടി രൂക്ഷമായി. ചില മണ്ഡലങ്ങളിൽ സ്വന്തം ഗ്രൂപ്പ് നേതാക്കൾക്കായി പ്രവർത്തകർ സംഘംചേർന്ന് തെരുവിലിറങ്ങി. സാധ്യതാ സ്ഥാനാർഥികൾക്കെതിരെ രാജിയും രാജി ഭീഷണിയും തുടരുകയാണ്. കോൺഗ്രസിലെ തർക്കം മുതലെടുക്കാൻ ബിജെപി ഭൂരിപക്ഷം സീറ്റുകളിലെയും സ്ഥാനാർഥിനിർണയം നീട്ടിവച്ചു.

33 ബൂത്ത് പ്രസിഡന്റുമാർ 
രാജിവച്ചു
തൃശൂർ ചാലക്കുടിയിൽ ടി കെ സനീഷ്കുമാറിനെ സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ച് 33 ബൂത്ത് പ്രസിഡന്റുമാർ രാജിവച്ചു. നൂറ്റമ്പതോളം പ്രവർത്തകർ രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കി. ഇരിങ്ങാലക്കുട, ചേലക്കര, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും നേതാക്കൾ രാജിയുടെ വക്കിലാണ്.

10 ഡിസിസി അംഗങ്ങൾ രാജിക്ക്
കാസർകോട് തൃക്കരിപ്പൂർ ജോസഫ് ഗ്രൂപ്പിന് നൽകുന്നതിലും ഉദുമയിൽ ബാലകൃഷ്ണൻ പെരിയയെ സ്ഥാനാർഥിയാക്കുന്നതിലും പ്രതിഷേധിച്ച് പത്ത് ഡിസിസി ഭാരവാഹികൾ രാജിക്ക്. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ, യുഡിഎഫ് കൺവീനർ എ ഗോവിന്ദൻനായർ, കെപിസിസി സെക്രട്ടറി കെ നീലകണ്ഠൻ എന്നിവരും പരസ്യമായി രംഗത്തുവരാൻ തീരുമാനിച്ചു.

സിദ്ദിഖിനെതിരെ 
മലപ്പുറം ഡിസിസി
നിലമ്പൂരിൽ ടി സിദ്ദിഖിനെ സ്ഥാനാർഥിയാക്കിയാൽ രാജിയെന്ന് ഡിസിസി പ്രസിഡന്റ് വി വി പ്രകാശും കെപിസിസി ജനറൽ സെക്രട്ടറി എൻ എ കരീമും വ്യക്തമാക്കി. പൊന്നാനിയിലും തർക്കമുയർന്നു.

പീരുമേടിനെച്ചൊല്ലി 
ഇടുക്കിയിലും രാജിഭീഷണി
പീരുമേട് സീറ്റ് റോയി കെ പൗലോസിന് നൽകിയില്ലെങ്കിൽ അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാരും 15 ഡിസിസി ഭാരവാഹികളും 30 മണ്ഡലം പ്രസിഡന്റുമാരും രാജിവയ്ക്കും.

കോഴിക്കോട്–- യുഡിഎഫ് തർക്കം
കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സാധ്യതാ പട്ടികയിലുള്ള കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനെതിരെ യുഡിഎഫ് വ്യാപകമായി പോസ്റ്റർ പതിച്ചു.

തൃപ്പൂണിത്തുറയിലും 
വൈപ്പിനിലും പ്രതിഷേധം
വൈപ്പിൻ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർഥിയെങ്കിൽ വിമതൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഐഎൻടിയുസി പ്രകടനം നടത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിൽ കെ ബാബുവിനെ അനുകൂലിച്ചും എതിർത്തും വെള്ളിയാഴ്ച പ്രകടനവും പോസ്റ്റർ പ്രചാരണവും ശക്തമായി.

പാലക്കാട്ടും 
അമർഷം
പാലക്കാട് ജില്ലയിൽ കോങ്ങാട് സീറ്റ് മുസ്ലിംലീഗിനും നെന്മാറ സിഎംപിക്കും നൽകിയതില് കോണ്​ഗ്രസില് കടുത്ത അമര്ഷം. എ വി ഗോപിനാഥ് ഉയർത്തിയ കലാപം ഇനിയും കെട്ടടങ്ങിയിട്ടില്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/2OOqMi4

Comments

Archive

Contact Form

Send