സഹപാഠിക്കൊപ്പം നടന്നതിന് വിദ്യാർഥിക്ക് മർദനം; ഓട്ടോഡ്രൈവർക്കെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു
തിരുവനന്തപുരം > കണ്ണൂർ പാനൂരിൽ സ്കൂൾ വിദ്യാർഥിയെ നടുറോഡിൽ ഓട്ടോഡ്രൈവർ മർദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. മർദനത്തിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തതോടെ ചെയർമാൻ കെ വി മനോജ്കുമാർ നടപടി സ്വീകരിക്കുകയായിരുന്നു. പാനൂർ മുത്താരപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് വിദ്യാർഥിയെ മർദിച്ചത്. എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് സഹപാഠിക്കൊപ്പം നടന്നതിനെ ചോദ്യം ചെയ്താണ് മർദിച്ചതെന്ന് കുട്ടിയുടെ അച്ഛൻ വ്യക്തമാക്കിയിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3dYmajJ
Comments