പട്ടാമ്പി സീറ്റ് വേണ്ട; പ്രതിഷേധവുമായി ആര്യാടന്‍ ഷൗക്കത്തും
മലപ്പുറം> പട്ടാമ്പി മണ്ഡലം തനിക്ക് വേണ്ടെന്നും നിലമ്പൂരില് മത്സരിക്കാനാണ് താല്പര്യമെന്നും ആര്യാടന് ഷൗക്കത്ത്. തീരുമാനം ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചു. നിലമ്പൂരില് മത്സരിക്കാന് തുടക്കം മുതല് ശ്രമം തുടര്ന്നിരുന്നെങ്കിലും മണ്ഡലം വി വി പ്രകാശന് യുഡിഎഫ് നേതൃത്വം നല്കുകയായിരുന്നു. തുടര്ന്നാണ് ഷൗക്കത്ത് പ്രതിഷേധവുമായി രംഗത്ത് വന്നത്
ഇതോടെ സീറ്റ് പ്രഖ്യാപിക്കാനിരിക്കുന്ന ആറ് മണ്ഡലങ്ങളില് ഉണ്ടായ ധാരണ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് വൈകുന്നേരം സീറ്റ് സംബന്ധിച്ച കാര്യങ്ങള് യുഡിഎഫ് പ്രഖ്യാപിക്കാനിരിക്കെയാണ് വീണ്ടും കോണ്ഗ്രസ് സ്ഥാനാര്ഥി പ്രഖ്യാപനം പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്
Credits Kerala || Deshabhimani Online News https://ift.tt/3eCVK7y
Comments