പാലാരിവട്ടം പാലം അഴിമതിയെ വെള്ളപൂശി ലഘുലേഖ ; പിൻമാറില്ലെന്ന്‌ ഇബ്രാഹിംകുഞ്ഞ്‌ വിഭാഗം


കൊച്ചി
കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിനോ മകനോ സ്ഥാനാർഥിത്വം വേണമെന്ന് ആവശ്യപ്പെട്ട് അനുകൂല വിഭാഗം രംഗത്ത്. ഇതിന്റെ ഭാഗമായി കളമശേരിയിലെ വീടുകളിൽ ഇബ്രാഹിംകുഞ്ഞ് വിഭാഗം ലഘുലേഖ വിതരണം ചെയ്തു.

പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതി ഇബ്രാഹിംകുഞ്ഞിനെയോ മകനെയോ സ്ഥാനാർഥിയാക്കരുതെന്ന് മുസ്ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയും കളമശേരി മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഈ നീക്കം.

ഇബ്രാഹിംകുഞ്ഞിനെ വെള്ളപൂശിയുള്ള ലഘുലേഖ ഗ്രൂപ്പുകാർ ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ചയുമാണ് വീടുകളിൽ വിതരണം ചെയ്തത്. പാലാരിവട്ടം പാലം അഴിമതിയിൽ തനിക്കും മകനും പങ്കില്ലെന്നും പൊതുമരാമത്തു സെക്രട്ടറി ടി ഒ സൂരജാണ് എല്ലാത്തിനും ഉത്തരവാദിയെന്നും ഈ അഴിമതിയുടെ പേരിൽ സിപിഐ എം തന്നെ വേട്ടയാടി രോഗിയാക്കിയെന്നും ഇബ്രാഹിംകുഞ്ഞ് ലഘുലേഖയിൽ പറയുന്നു. പല പ്രമുഖരും ചടങ്ങുകളിൽ ഇബ്രാഹിം കുഞ്ഞിനെക്കുറിച്ച് പുകഴ്ത്തി സംസാരിച്ചതും അഴിമതിക്ക് ന്യായീകരണമായി കൊടുത്തിട്ടുണ്ട്.





Credits Kerala || Deshabhimani ​Online ​News https://ift.tt/30rpxI9

Comments

Archive

Contact Form

Send