ക്ഷേമം, കരുതല്‍; കോവിഡ് അതിജീവനത്തില്‍ കേരളമോഡലിനെ അഭിനന്ദിച്ച് വീണ്ടും ബിബിസി
കൊച്ചി > ലോകമാകെ ബാധിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്നതില്‍ കേരളം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസി. കേരളം കൈക്കൊണ്ട കൃത്യമായ പരിശോധനകളും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഒരുക്കിയ സുരക്ഷയും ക്ഷേമനടപടികളും എല്ലാം ബിബിസി അക്കമിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 'കോവിഡ് മഹാമാരിയെ നന്നായി പ്രതിരോധിച്ച സ്ഥലങ്ങളില്‍ നിന്നും ലോകത്തിന് എന്ത് പഠിക്കാം' എന്നതിനെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് കേരള മാതൃകയെ പരാമര്‍ശിച്ചിരിക്കുന്നത്.
കോവിഡിനെ പ്രതിരോധിച്ച മാതൃകകളെയാണ് ബിബിസി പരിചയപ്പെടുത്തുന്നത്. നാല് ഭൂഖണ്ഡങ്ങളിലെയും ഉന്നതനേതാക്കളെയും ആരോഗ്യവിദ്ഗ്ധരെയും ബന്ധപ്പെട്ട് വൈറസിനെ മറികടക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അതില്‍, ക്വാറന്റൈനിലാകുന്നവര്ക്ക് നല്കിയ പിന്തുണയാണ് കേരളത്തിന്റെ പ്രതിരോധത്തിന്റെ വിജയമെന്ന് പറയുന്നു.


ക്വാറന്റൈനില്‍ കഴിയുന്ന എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ കേരളത്തിനായി. സാമ്പത്തികമായും സര്‍ക്കാര്‍ ജനങ്ങളെ സഹായിച്ചു. ബില്ലുകള്‍ അടയ്ക്കുന്നതിനൊക്കെ ഇളവുകള്‍ നല്കി. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് വീട്ടുസാധനങ്ങളും മരുന്നുകളും വാങ്ങി വീട്ടിലെത്തിച്ചു നല്‍കിയെന്ന് ആശാവര്‍ക്കറായ ഉഷാകുമാരിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അവിടെക്കൊണ്ടും തീര്‍ന്നില്ല കേരളത്തിന്റെ കരുതല്‍. പട്ടിണി കിടക്കേണ്ടി വരുന്ന ഒരാളും കേരളത്തില്‍ ഉണ്ടാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തോടെ കേരളത്തിലെമ്പാടും ആരംഭിച്ച സാമൂഹ്യ അടുക്കളകളെയും ബിബിസി പരാമര്‍ശിക്കുന്നുണ്ട്. ക്വാറന്റൈനില്‍ കഴിയേണ്ടി വന്നവരുടെ മാനസികാരോഗ്യവും കേരളം ശ്രദ്ധിച്ചു.
നിപാ വൈറസിനെ പിടിച്ചുകെട്ടുന്നതില്‍ സ്വീകരിച്ച നടപടികളുടെ പാഠങ്ങളും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉള്‍ക്കൊണ്ടു. സ്വയംനീരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ രോഗവ്യാപനം തടയുന്നതിനും ആശുപത്രികളുടെ അമിതഭാരം കുറയ്ക്കുന്നതിനും മന്ത്രി ശ്രദ്ധിച്ചു. ഇത്തരം കാര്യക്ഷമമായ നടപടികളാണ് കേരളം സ്വീകരിച്ചത്. അങ്ങനെ മൂന്നരക്കോടി ജനസംഖ്യയുള്ള കേരളം 2020 മാര്‍ച്ചില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം എന്ന സ്ഥിതിയില്‍ നിന്ന് ലോകത്തിലെ ഏറ്റവും കുറവ് മരണനിരക്കുള്ള സ്ഥലങ്ങളില്‍ഒന്നായി മാറിയിരിക്കുന്നുവെന്നും ബിബിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുന്‍പും കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ ബിബിസി അടക്കമുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അഭിനന്ദിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3tKGFFb
Comments