PHOTOS - ആവേശസ്വീകരണം ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ കേരള പര്യടനം; ചിത്രങ്ങള്‍ കാണാം

മാനന്തവാടി > നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് പ്രചരണാര്ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനപര്യടന പരിപാടിക്ക് തുടക്കമായി. മാനന്തവാടിയിലായിരുന്നു ആദ്യ യോഗം. എല്ഡിഎഫ് സ്ഥാനാര്ത്ഥി ഒ കേളുവിന് വോട്ട് അഭ്യര്ത്ഥിക്കാന് എത്തിയ മുഖ്യമന്ത്രിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ചു വര്ഷങ്ങള്ക്കിടയില് കേരളം കൈവരിച്ച നേട്ടങ്ങള്, വികസനത്തെക്കുറിച്ചുള്ള ഭാവി പ്രതീക്ഷകള്, പദ്ധതികള് എന്നിവയെല്ലാം മുഖ്യമന്ത്രി ജനങ്ങളോടു പങ്കുവെച്ചു. നാടിന്റെ പുരോഗതിയും ജനാധിപത്യ അടിത്തറയും തകര്ക്കാന് ശ്രമിക്കുന്ന വിധ്വംസക രാഷ്ട്രീയ ശക്തികള്ക്കെതിരെ കേരളത്തിലെ ജനങ്ങളുടെ ചെറുത്തു നില്പിന് ഇടതുപക്ഷത്തിന്റെ നേതൃത്വം ജനങ്ങള്ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി.

14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. മാര്ച്ച് 18 - മലപ്പുറം, 19- പാലക്കാട്, 20 - തൃശൂര്, 21-ഇടുക്കി, 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26- തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്, 30- കാസര്കോട് എന്നിങ്ങനെയാണ് പര്യടനം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ePJ6lM

Comments

Archive

Contact Form

Send