VIDEO - ഇരിക്കൂറില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ പൂട്ടിയിട്ട് കരിങ്കൊടി കെട്ടി

കണ്ണൂര് > ഇരിക്കൂര് മണ്ഡലത്തില് സജീവ് ജോസഫിനെ സ്ഥാനാര്ഥിയാക്കുമെന്ന അഭ്യൂഹം പരന്നതിനെ തുടര്ന്ന് മണ്ഡലത്തിലെ രണ്ടിടത്ത് ഓഫീസ് പൂട്ടിയിട്ട് കരിങ്കൊടി കെട്ടി. ശ്രീകണഠപുരത്തെ ഇരിക്കൂര് നിയോജക മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഇന്ദിരാ ഭവനാണ് സോണി സെബാസ്റ്റിയനെ പിന്തുണയ്ക്കുന്ന എ വിഭാഗം ഓഫീസ് പൂട്ടിയിട്ട് പോസ്റ്റര് പതിക്കുകയും കരിങ്കൊടികെട്ടുകയും ചെയ്തത്.

സജീവ് ജോസഫിനെ സ്ഥാനാര്ഥിയായി പ്രഖ്യാപിച്ചാല് വെള്ളിയാഴ്ച എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിന്റെ കോലം കത്തിക്കുമെന്നും പ്രതിഷേധക്കാര് പറഞ്ഞു. 'ആരുടെയെങ്കിലും പെട്ടിയും തൂക്കി ഡല്ഹിയില് കറങ്ങി നടക്കുന്നവര് ഇരിക്കൂറില് ആവശ്യമില്ല, എഐസിസിക്ക് ചായ വാങ്ങികൊടുക്കുന്നവര്ക്കല്ല, ഇരിക്കൂര് സീറ്റ്' എന്നിവയാണ് പോസ്റ്ററിലെ വാചകങ്ങള്. സേവ് കോണ്ഗ്രസ് ഇരിക്കൂര് എന്ന പേരിലാണ് പോസ്റ്റര്.

വ്യാഴാഴച വൈകിട്ട് മൂന്നോടെയാണ് കോണ്ഗ്രസ് ആലക്കോട് ഓഫീസ് അടച്ചിട്ടത്. ബ്ലോക്ക് കോണ്ഗ്രസ് യോഗത്തിലെത്തിയ എ ഗ്രൂപ്പുകാരാണ് ഇരിക്കൂറില് സജീവ് ജോസഫിനെ സ്ഥാനാര്ഥിയാക്കാന് തീരുമാനിച്ചുവെന്നറിഞ്ഞ് പ്രശ്നമുണ്ടാക്കിയത്. കെ സി വേണുഗോപാലാണ് ഇതിന് പിന്നിലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. സോണിസെബാസ്റ്റിയനെ അനുകൂലിക്കുന്നവര് പിന്നീട് ഓഫീസ് അടച്ചുപൂട്ടി.

ഇരിക്കൂര് മണ്ഡലത്തിലാകെ സജീവ് ജോസഫിനെ സ്ഥാനാര്ഥിയാക്കുന്നതിനെതിരെ എ ഗ്രൂപ്പുകാര് പ്രതിഷേധത്തിലാണ്. 40 വര്ഷമായി എ ഗ്രൂപ്പിലെ കെ സി ജോസഫ് പ്രതിനിധീകരിച്ച മണ്ഡലം ഐ വിഭാഗത്തിന് വിട്ടുകൊടുത്തതിലാണ് പ്രതിഷേധം. കെ സി ജോസഫിന് കോട്ടയത്ത് സീറ്റ് കൊടുക്കണമെങ്കില് ഇരിക്കൂര് വേണമെന്ന് ഐ വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിനെ കെ സി വേണുഗോപലും പിന്തുണച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സജീവ് ജോസഫിന് സീറ്റ് നല്കിയതെന്ന് അറിയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/30EE6rH

Comments

Archive

Contact Form

Send