VIDEO - 'നമ്മളെ നയിച്ചവര്‍ ജയിക്കണം, ജനത്തിനായി ക്ഷേമകാലം വീണ്ടുമെത്തണം', ഉറപ്പാണ് കേരളം- ഹിറ്റായി എല്‍ഡിഎഫ് പ്രചരണഗാനം
നിയമസഭാ തെരഞ്ഞെടുപ്പില് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണഗാനം പുറത്തിറങ്ങി. പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറാണ് ഗാനം സംഗീതം നല്കി ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് വരികള്. വണ്ടര്വാള് മീഡിയയുടേതാണ് ദൃശ്യാവിഷ്കാരം. ഗാനം പുറത്തിറങ്ങി നിമിഷങ്ങള്ക്കുള്ളില് സോഷ്യല്മീഡിയയില് വൈറലായി.
കഴിഞ്ഞ അഞ്ചുവര്ഷം എല്ഡിഎഫ് സര്ക്കാര് നടത്തിയ ജനക്ഷേമ പദ്ധതികളും, പ്രളയം, നിപ, കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളില് നല്കിയ കരുതലും പാട്ടിലൂടെ പറയുന്നു. കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഹൈടെക് സ്കൂളുകളും പുതിയ റോഡുകളും പാലങ്ങളും ആശുപത്രികളും ഗാനത്തില് കാണാം.
Credits Kerala || Deshabhimani Online News https://ift.tt/3tthtDg
Comments