VIDEO - ആദിവാസി മുത്തശ്ശിയുടെ പ്രസംഗം വൈറൽ; "നങ്ക കേളുവേട്ടനെ ഒന്നൂകൂടി ജയിപ്പിച്ചിറ്റു ബിടണം’
കൽപ്പറ്റ > മാനന്തവാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളുവിന് വോട്ടഭ്യർഥിച്ചുള്ള ആദിവാസി മുത്തശ്ശിയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി ചേക്കോട്ട് കോളനിയിലെ വെള്ളയുടെ പ്രസംഗമാണ് ഹൃദയം കവരുന്നത്. വേദിയിലും സദസ്സിലുമുള്ളവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് പ്രസംഗം.
‘നങ്ക കേളുവേട്ടനെ ഇനി ഒന്നൂകൂടി ജയിപ്പിച്ചിറ്റു ബിടണം. എംഎൽഎയുടെ ബകയായിട്ട് ഒരുകോടിയുടെ പദ്ധതി ഉണ്ടാക്കിയിട്ട് നമ്മടെ കോളനിയിൽ റോഡ്, ബീട്, വൈദ്യുതി എല്ലാം കൊടുത്തിട്ടുണ്ട്. ഇപ്പോ ബെള്ളം തലയിൽവച്ച് കൊണ്ടുവരണ്ട. വെളിച്ചമുണ്ട്. പെൻഷൻ മാസമാസം തരുന്നുണ്ട്. ഇനിയും കൂട്ടും. അതെല്ലാം ഇനിയും ചെയ്യണമെങ്കിൽ നമ്മളെല്ലാവരും മനസുകൊണ്ടുവിചാരിക്കണം. അപ്പോ എല്ലാ പെരിയേട്ടനേയും മക്കളെയും ബാക്കിയുള്ള മനുഷ്യനേയും ഒക്കെ പറാഞ്ചു നങ്ക കേളുവേട്ടനെ ജയിപ്പിക്കണമെന്ന് പറഞ്ചുകാണിമാത്രം നാൻ ഇരിക്കുന്നു’–- ഇങ്ങനെ അവസാനിക്കുന്നതാണ് പ്രസംഗം.
തൃശിലേരി പ്ലാമൂല കോളനിയിലെ എൽഡിഎഫ് കുടുംബയോഗത്തിലായിരുന്നു അടിയ സമുദായത്തിലെ എൺപതുകാരി വെള്ളയുടെ പ്രസംഗം. സമൂഹ മാധ്യമങ്ങളിൽ താരമായെങ്കിലും അതിനെക്കുറിച്ചൊന്നും വെള്ളക്ക് കൂടുതൽ അറിയില്ല. പ്രായത്തിന്റെ അവശതകൾ മറന്ന് എൽഡിഎഫ് പ്രചാരണത്തിന്റെ തിരക്കിലാണ്. അറിവ് വെച്ചതുമുതൽ ഈ പാർടിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് കാര്യങ്ങൾ മനസ്സിലാക്കുന്നതെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/2NzbMEm
Comments