VIDEO - നല്ലഭാവിക്ക് ഇടതുഭരണം അനിവാര്യം: ശശികുമാർ
തിരുവനന്തപുരം > കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് വീണ്ടുമൊരു അവസരം ലഭിക്കണമെന്നതിന് എന്നത്തേക്കാളും ഇപ്പോൾ പ്രാധാന്യമുണ്ടെന്ന് ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം ഡയറക്ടർ ശശികുമാർ. "എന്തുകൊണ്ട് കേരളത്തിൽ വീണ്ടുമൊരു ഇടതുപക്ഷ സർക്കാർ’ എന്ന വിഷയത്തിൽ ചിന്ത പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ൽ അധികാരത്തിലേറിയ ഇടത് സർക്കാർ പ്രകൃതി ദുരന്തത്തിനും കോവിഡ് മഹാമാരിക്കുമിടയിലും നിരന്തരമായ വികസനക്ഷേമ പ്രവർത്തനം നടത്തി. രാജ്യത്തിന്റെ മറ്റിടങ്ങളിൽ കോടിക്കണക്കിനുപേർ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് അലഞ്ഞപ്പോൾ കേരളത്തിൽ എല്ലാവർക്കും സൗജന്യഭക്ഷണ കിറ്റ് നൽകി. ക്ഷേമ പെൻഷൻ 600 രൂപയിൽനിന്നും 1600 രൂപയായി വർധിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന രാജ്യത്താണ് നാമുള്ളത്. ഫ്രീഡം ഹൗസ് എന്ന അന്തർദ്ദേശീയ ഏജൻസി ഇന്ത്യയെ ജനാധിപത്യം കുറഞ്ഞ രാജ്യമായാണ് അടയാളപ്പെടുത്തുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇതിനെ പ്രതിരോധിക്കാൻ അസാമാന്യമായ ആർജവം കാട്ടി.
സർക്കാരിനെ തകർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുമ്പോൾ കോൺഗ്രസ് അതിനെ അനുകൂലിക്കുന്നു. ഇനിയും ഇടതുപക്ഷ ഭരണം വരണമെന്ന് പറയുന്നത് കേരളത്തിനുവേണ്ടി മാത്രമല്ല ഇന്ത്യയ്ക്കു വേണ്ടികൂടിയാണെന്നും ശശികുമാർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴിന് ഹിന്ദു ഗ്രൂപ്പ് ചെയർമാൻ എൻ റാം പ്രഭാഷണം നടത്തും.
ചിന്തയുടെ ഫെയ്സ്ബുക്ക് പേജിൽ കാണാം.
Credits Kerala || Deshabhimani Online News https://ift.tt/3cVqdvi
Comments