VIDEO - പാലാരിവട്ടം പാലത്തിന്റെ ബലം പരിശോധിക്കാന്‍ കുഞ്ഞും കുഞ്ഞൂഞ്ഞുമെത്തി
കൊച്ചി > എല്‍ഡിഎഫ് സര്‍ക്കാര്‍ പുനര്‍നിര്‍മിച്ച യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി സ്മാരകം സന്ദര്‍ശിക്കാന്‍ കുഞ്ഞും കഞ്ഞൂഞ്ഞും എത്തി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് പാലാരിവട്ടം പാലത്തിന്റെ അഴിമതി കഥ തുറന്നുകാട്ടുന്നതിനായി വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെയും വേഷത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കാളവണ്ടിയുമായി പാലത്തിലൂടെ യാത്ര നടത്തി. ഇരുവരെയും കാളവണ്ടിയിലിരുത്തിയായിരുന്നു യാത്ര. പിന്നാലെ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകരും അണിനിരന്നു.
പാലത്തിന്റെ നടുവിലെത്തിയതോടെ കുഞ്ഞും കുഞ്ഞൂഞ്ഞും വണ്ടിയില്‍ നിന്ന് ഇറങ്ങിയശേഷം പാലത്തിന്റെ ബലം പരിശോധിച്ചു. പാലത്തില്‍ ചവിട്ടിയും കൈവരികള്‍ തള്ളിനോക്കിയുമായിരുന്നു പരിശോധന. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പണിത പാലം തകരാറിനെതുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പതുക്കിപണിതിരുന്നു. പാലം ഞായറാഴ്ച ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു.
എന്നാല്‍ പാലം നിര്‍മാണത്തിന്റെ ഭാഗമായി യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ അഴിമതി വേണ്ടത്ര ചര്‍ച്ചചെയ്യുന്നില്ല. ഇത് ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടുന്നതിനാണ് ഡിവൈഎഫ്ഐ കാളവണ്ടിയുമായി പാലത്തില്‍ യാത്രചെയ്തത്. ജില്ലാ സെക്രട്ടറി അഡ്വ. എ എ അന്‍ഷാദ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ആര് രതീഷ്, ആര് രഞ്ജിത്ത്, ദിപിന് ദിലീപ്, ഒ എം സലാഹുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3t16Nva
Comments