പിടിമുറുക്കി രണ്ടാം തരംഗം ; 10 ദിവസം, രോഗികൾ 47 ശതമാനം കൂടി ; 24 മണിക്കൂറിൽ 1,45,384 പേർക്ക് രോഗം
ന്യൂഡൽഹി
രാജ്യത്ത് തുടർച്ചയായ നാലാംദിവസവും കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 1, 45,384 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെയുള്ള ഉയർന്ന പ്രതിദിന രോഗസംഖ്യ.
ആകെ രോഗം ബാധിച്ചവർ 1,32,05,926. 24 മണിക്കൂറിൽ 794 മരണം. ഒക്ടോബർ 18ന് ശേഷമുള്ള ഉയർന്ന മരണസംഖ്യ. ആകെ മരണം 1,68,436. പുതിയ രോഗികളിൽ 83 ശതമാനവും പത്ത് സംസ്ഥാനത്തുനിന്നാണ്. മഹാരാഷ്ട്ര: 58,993, ഛത്തീസ്ഗഢ്: 11,447, ഉത്തർപ്രദേശ്: 9,587, ഡൽഹി: 8,521, കർണാടക: 7,955, തമിഴ്നാട്: 5,441 എന്നിവിടങ്ങളിലാണ് കൂടുതൽ. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴ് മാസത്തിനുശേഷം 10 ലക്ഷം കടന്നു.
.jpg)
Credits National || Deshabhimani Online News https://ift.tt/3t8v3Mw
Comments