അപകടമുന്നറിയിപ്പുമായി യുഎസ് വിദഗ്ധര്‍: 'മെയ് പകുതിയോടെ രോഗികള്‍ 10 ലക്ഷം വീതമാകും'
ന്യൂഡൽഹി
ഇന്ത്യയിൽ ഓരോ ദിവസത്തെയും കോവിഡ് ബാധിതരുടെ എണ്ണം മെയ് പകുതിയോടെ എട്ടുമുതൽ പത്തു ലക്ഷംവരെ ഉയർന്നേക്കുമെന്നും പ്രതിദിന മരണം 4,500 കടക്കുമെന്നും വിദഗ്ധരുടെ നിഗമനം. കോവിഡിന്റെ രണ്ടാംതരംഗം മെയ് മധ്യത്തോടെ മൂർധന്യതയിലെത്തുമെന്നും അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിലെ സാംക്രമികരോഗശാസ്ത്രവിഭാഗം പ്രൊഫസർ ബ്രാമാർ മുഖർജി വിലയിരുത്തി.
ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി അത്യന്തം അപകടകരമായി തുടരുകയാണ്. അന്ധ്രപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, കേരളം എന്നിവയാണ് തൊട്ടുപിന്നിൽ. രോഗസ്ഥിതി ഈ നിലയിൽ തുടർന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഒരു ഘട്ടത്തിൽ വീണ്ടും അടച്ചിടൽ വേണ്ടിവരുമെന്നും ദേശീയദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാനുള്ള പെരുമാറ്റശീലം കൈവിട്ടതാണ് ദുരവസ്ഥയ്ക്ക് കാരണം. കോവിഡ് വ്യാപനം കുറഞ്ഞഘട്ടത്തിൽ വാക്സിൻ വിതരണം ഊർജിതമാക്കാതിരുന്നത് വൻപിഴവായി.
രോഗബാധിതരുടെ എണ്ണം, മരണം എന്നിവ സംബന്ധിച്ച സുതാര്യമായ വിവരം ലഭിക്കാത്തത് ഇന്ത്യയിലെ ശരിയായ സ്ഥിതി മനസ്സിലാക്കുന്നതിന് വലിയ വിഘാതമെന്നും അവർ ചൂണ്ടിക്കാട്ടി.
ആഗസ്തിൽ മരണം 6.64ലക്ഷമാകും
അമേരിക്കയിലെ ആരോഗ്യഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ ഇന്ത്യയിലെ സാഹചര്യം അതിദാരുണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. ആഗസ്തിൽ ഇന്ത്യയിലെ ആകെ കോവിഡ് മരണം 6.64 ലക്ഷം കടക്കുമെന്നാണ് മുന്നറിയിപ്പ്.
മെയ് പത്തോടെ പ്രതിദിന മരണം 5600ലെത്തും. നിലവിൽ ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണം 2500ന് മുകളിലാണ്.
Credits National || Deshabhimani Online News https://ift.tt/3etuSVP
Comments