സംസ്ഥാനത്ത്‌ ട്രാന്‍സ്‌‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ കൂടി; ഇത്തവണ വോട്ടുചെയ്‌തത് 115 പേര്‍

കൊച്ചി> സംസ്ഥാനത്ത് ഏപ്രില് ആറിന് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില് ആകെ ട്രാന്സ്ജെന്ഡര് വിഭാഗക്കാരായ 115 പേര് വോട്ടുചെയ്തു. വോട്ടര്പട്ടികയില് 289 ട്രാന്സ്ജെന്ഡര്മാരാണ് ഉണ്ടായിരുന്നത്. 2019 ലാണ് ഇവരെ പ്രത്യേക വിഭാഗമായി വോട്ടര് പട്ടികയില് ഉള്പ്പെടുത്തിയത്. ആ തെരെഞ്ഞെടുപ്പില് പട്ടികയില് ഉണ്ടായിരുന്ന 174 പേരില് 62 പേരാണ് വോട്ടുചെയ്തത്.

ഇത്തവണ ഏറ്റവും കൂടുതല് ട്രാന്സ്ജെന്ഡര്മാര് വോട്ടുചെയ്തത് തിരുവനന്തപുരം മണ്ഡലത്തിലാണ് 11 പേര്. ഇവിടെ 23 പേര് പട്ടികയില് ഉണ്ടായിരുന്നു. തിരൂരില് എട്ടില് ഏഴുപേരും കോഴിക്കോട് നോര്ത്തില് ആറില് ആറുപേരും വോട്ടുചെയ്തു. കയ്പ്പമംഗലത്ത് എട്ടില് അഞ്ചുപേര് വോട്ടു രേഖപ്പെടുത്തി. മറ്റ് മണ്ഡലങ്ങളില് അഞ്ചില് താഴെയാണ് വോട്ടുചെയ്ത ട്രാന്സ്ജെന്ഡര്മാരുടെ എണ്ണം.

ഏറ്റവും കൂടുതല് പോളിംഗ് നടന്ന കുന്ദമംഗലം മണ്ഡലത്തിലായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതല് വോട്ടര്മാര് പട്ടികയില് ഉണ്ടായിരുന്നത്.-231284 പേര്. സ്ത്രീ വോട്ടര്മാരും ഇവിടെയായിരുന്നു കൂടുതല്-118842 പേര്. ഇവരില് 95926 സ്ത്രീകള് വോട്ടുചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല് സ്ത്രീകള് വോട്ടുചെയ്ത മണ്ഡലവും കുന്ദമംഗലമാണ് .

നിയമസഭാ തെരഞ്ഞെടുപ്പില് 74.06 ശതമാനം ആളുകള് സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അന്തിമ കണക്ക്. കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല് പോളിങ് രേഖപ്പെടുത്തിയത്. 81.52 ശതമാനം. 61.85 ശതമാനം രേഖപ്പെടുത്തിയ തിരുവനന്തപുരമാണ് പോളിങ്ങില് ഏറ്റവും പിന്നില്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2PVjtWx

Comments

Archive

Contact Form

Send