13 മുതല്‍ 17 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം > ചൊവ്വാഴ്ച മുതല് 17 വരെ സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴയുണ്ടാകാന് സാധ്യത. ഇതിനാല് യെലോ അലേര്ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്, ഇടുക്കി, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില് 40 കി.മി. വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു


യെലോ അലേര്ട്ട് പ്രഖ്യാപിച്ച ജില്ലകള്

ഏപ്രില് 13: ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്.

ഏപ്രില് 14: തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഏപ്രില് 15: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഏപ്രില് 16: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

ഏപ്രില് 17: എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, വയനാട്.


ഒറ്റപ്പെട്ടയിടങ്ങളില് 24 മണിക്കൂറില് 6 സെ മീ മുതല് 11 സെ.മീ. വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

2 ദിവസത്തിനുള്ളില് ഇടി മിന്നല് കാരണം കേരളത്തില് കുറഞ്ഞത് 4 മനുഷ്യജീവനുകള് നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം, വരും ദിവസങ്ങളിലും സമാനമായ ഇടി മിന്നല് സാധ്യതയുണ്ട്.







Credits Kerala || Deshabhimani ​Online ​News https://ift.tt/32dstch

Comments

Archive

Contact Form

Send