കായംകുളത്ത് 15 വയസുകാരനെ ആർഎസ്എസുകാർ കുത്തിക്കൊലപ്പെടുത്തി
ചാരുംമൂട് > എസ്എഫ്ഐ പ്രവർത്തകനെ ആർഎസ്എസുകാർ കുത്തിക്കൊന്നു. വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിൻ്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു (15) ആണ് മരിച്ചത്. വള്ളിക്കുന്നം അമൃതാ സ്കൂളിലെ 10ക്ലാസ് വിദ്യാർത്ഥിയായിരുന്നു വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉൽസവത്തോടെയാണ് കൊലപാതകം നടത്തിയത്.
ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് രാത്രി 9.45 നാണ് ആക്രമണം നടത്തിയത്.മറ്റ് രണ്ടു പേർക്കു കൂടി ആക്രമണത്തിൽ പരിക്കുപറ്റിയതായി പറയപ്പെടുന്നു. അഭിമന്യുവിൻ്റെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്പിളി കുമാർ ക്യാൻസർ രോഗബാധിതയായ ഭാര്യ ബീനയുടെ ചികിൽസാർത്ഥമാണ് നാട്ടിലെത്തിയത്. കോവിഡ് കാരണം തിരികെപ്പോകാനായില്ല.അഭിമന്യുവിന് ഒരു സഹോദരനുണ്ട്. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തനങ്ങളിലും അഭിമന്യുസജീവമായിരുന്നു.
.Credits Kerala || Deshabhimani Online News https://ift.tt/32eomwx
Comments