മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍

ന്യൂഡല്ഹി > മെയ് ഒന്നുമുതല് ആരംഭിക്കുന്ന മൂന്നാംഘട്ട വാക്സിനേഷന്റെ ഭാഗമായി 18 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും കോവിഡ് വാക്സിനെടുക്കാമെന്ന് കേന്ദ്ര സര്ക്കാര്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില് ചേര്ന്ന ഉന്നതതലയോഗത്തിനുശേഷമാണ് തീരുമാനം.

സംസ്ഥാനങ്ങള്ക്കു കമ്പനികളില്നിന്നു വാക്സീന് നേരിട്ടു വാങ്ങാം. വാക്സിന് പൊതുവിപണിയില് വില്ക്കുന്നതിനും അനുമതി നല്കി. കമ്പനികള് ഉല്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം കേന്ദ്ര സര്ക്കാരിനു നല്കണമെന്നും യോഗം തീരുമാനിച്ചു.

കോവിഡ് മുന്നണി പോരാളികള്ക്കും 45 വയസിന് മുകളിലുള്ളവര്ക്കുമാണ് നിലവില് രാജ്യത്ത് വാക്സിന് നല്കി കൊണ്ടിരിക്കുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/3x9pJuM

Comments

Archive

Contact Form

Send