18 വയസിന് മുകളിലുള്ളവര്‍ വാക്‌സിനെടുക്കാന്‍ പണം നല്‍കണം; വാക്‌സിനേഷന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമെന്ന് കേന്ദ്രം
ന്യൂഡല്ഹി > മെയ് ഒന്നുമുതല് ആരംഭിക്കുന്ന മൂന്നാംഘട്ട വാക്സിനേഷന് ജനങ്ങള് പണം നല്കേണ്ടിവരും. 18നും 45നും ഇടയില് പ്രായമുള്ളവര് വാക്സിനെടുക്കേണ്ടത്. സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങള് വഴി മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്രത്തിന്റെ വിചിത്ര ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സ്വകാര്യ ആശുപത്രികള് വഴിയാണ് വാക്സിന് സ്വീകരിക്കേണ്ടത് എന്നതിനാല് ഇതിനായി ആളുകള് സ്വന്തം കൈയില്നിന്നും പണം ചിലവഴിക്കേണ്ടി വന്നേക്കും. സ്വകാര്യ മേഖലയില് സെറം ഇന്സിറ്റിറ്റിയൂട്ടിന്റെ കൊവിഷില്ഡ് വാക്സിന് 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്സിന് 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികള് അറിയിച്ചത്.
വാക്സിന് സ്വീകരിക്കാനായി കോവിന് (https://ift.tt/3s3Kuo9) ആപ്പ് അല്ലെങ്കില് വെബ്സൈറ്റ് വഴി ജനങ്ങള്ക്ക് രജിസ്റ്റര് ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏപ്രില് 28 ബുധനാഴ്ച മുതല് യുവജനങ്ങള്ക്ക് വാക്സിനായി രജിസ്ട്രര് ചെയ്യാം.
Credits National || Deshabhimani Online News https://ift.tt/3niFwmm
Comments