കോവിഡ് വാക്‌സിനേഷൻ : 2 ഡോസ് എടുത്തത് 1.6 ശതമാനംമാത്രം
ന്യൂഡൽഹി
കോവിഡ് വാക്സിനേഷൻ ആരംഭിച്ച് മൂന്നുമാസവും ഒരാഴ്ചയും പിന്നിട്ടിട്ടും രാജ്യത്ത് രണ്ട് ഡോസ് സ്വീകരിക്കാനായത് ജനസംഖ്യയിൽ 1.6 ശതമാനം പേർക്ക്മാത്രം. 70 ശതമാനം പേരെങ്കിലും രണ്ട് ഡോസ് സ്വീകരിക്കണമെന്നിരിക്കെയാണ് മന്ദഗതി. ആഭ്യന്തര ഉൽപ്പാദനശേഷി വർധിപ്പിക്കാത്തതും വിദേശ വാക്സിന് വൈകുന്നതുമാണ് മന്ദഗതിക്ക് കാരണം.
രണ്ടുഡോസ് സ്വീകരിച്ചത് 2.14 കോടി പേർ മാത്രം. ആകെ കുത്തിവയ്പുകൾ 13.83 കോടി.24 മണിക്കൂറില് 29.01 ലക്ഷം കുത്തിവയ്പ് മാത്രം. ഇതിൽ രണ്ടാം ഡോസ് കുത്തിവയ്പ് 10.38 ലക്ഷം.
മെയ് ഒന്നുമുതൽ 18 വയസ്സിന് മുകളിലുള്ളവർക്കുകൂടി നൽകാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെങ്കിലും വാക്സിൻ എവിടെനിന്ന് ലഭ്യമാക്കുമെന്നതിൽ വ്യക്തതയില്ല. അതിനായ് പ്രതിദിനം അമ്പതുലക്ഷം ഡോസ് വേണ്ടിവരും.നിലവിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 23 ലക്ഷം ഡോസ്.
Credits National || Deshabhimani Online News https://ift.tt/3aC6Vur
Comments