ബാലുശ്ശേരിയിൽ സിപിഐ എം പ്രവർത്തകർക്കുനേരെ കോൺഗ്രസിന്റെ വടിവാൾ ആക്രമണം; 2 പേർക്ക്‌ ഗുരുതര പരിക്ക്‌

കോഴിക്കോട് > ബാലുശ്ശേരി കരുമലയിൽ സിപിഐ എം പ്രവർത്തകർക്കുനരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട് യുഡിഎഫ്. മാരകായുധങ്ങളുമായി ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലെ യുഡിഎഫ് പ്രവർത്തകർ എകരൂലിൽ നിന്നും തുടങ്ങിയ പ്രകടനം കരുമലയിൽ എത്തിയപ്പോൾ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് സിപിഐ എം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആക്രമിക്കുകയായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഇ ടി ബിനോയ് യുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

പാർട്ടി ഓഫീസിലിരുന്ന പ്രവർത്തകർക്ക് നേരെ കല്ലേറ് നടത്തി വ്യാപക അക്രമം അഴിച്ചുവിട്ടു. അക്രമത്തിൽ 10 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എം കെ രാഘവൻ്റെ സാനിധ്യത്തിൽ കരുമലയിൽ ചേർന്ന യോഗത്തിന് ശേഷമാണ് അക്രമങ്ങൾക്ക് യുഡിഎഫ് തീരുമാനമെടുത്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3uyNFFD

Comments

Archive

Contact Form

Send