ഓക്സിജൻ ക്ഷാമം രൂക്ഷം: ഡൽഹിയിലും അമൃത്‌സറിലും 25 മരണം ; 200 പേരുടെ നില അപകടത്തിൽ


ന്യൂഡൽഹി> ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ഡല്ഹിയിലെയും അമൃത്സറിലേയും വിവിധ ആശുപത്രികളില് 25 പേർ മരിച്ചു. മൂല്ചന്ദ്, സരോജ്, ജയ്പൂർ ഗോൾഡൻ ആശുപത്രി എന്നിവിടങ്ങളിലാണ് ഓക്സിജന് ക്ഷാമം രൂക്ഷം. ജയ്പൂർ ഗോർഡൻ ആശുപത്രിയിൽ 20 പേർ മരിച്ചു. അവിടെ ചികിത്സയിലുള്ള 200 പേരുടെ നില ഗുരുതരമാണ്.

അമൃത്സറിലെ നീൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് 5 പേർ മരിച്ചു. 48 മണിക്കൂറായി ഇവടെ ഓക്സിജൻ ക്ഷാമമാണ്. ഈ സാഹചര്യത്തിലും ഓക്സിജൻ എത്തിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കുന്നില്ല.

ഒരു മണിക്കൂറിനുള്ളില് ഓക്സിജന് തീരുമെന്ന് മൂല്ചന്ദ് ആശുപത്രി അധികൃതര് പറഞ്ഞു. ബാത്ര ആശുപത്രിയില് താത്കാലിക ആവശ്യത്തിനുള്ള ഒരു ടാങ്ക് ഓക്സിജനെത്തി. 45 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്സിജന് മാത്രമേയുള്ളൂവെന്ന് അധികൃതര് പറയുന്നു. ഡല്ഹിയിലെ സരോജ് ആശുപത്രിയില് രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്ത്തി.

അതേസമയം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്നരലക്ഷത്തിന് അടുത്തെത്തി. 24 മണിക്കൂറിനിടെ 3,46,786 കൊവിഡ് കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. 2,624 മരണവും റിപ്പോര്ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 1,66,10,481 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,38,67,997 പേര് രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,89,544 പേര്ക്ക് ജീവന് നഷ്ടമായി. നിലവില് 25,52,940 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3vgP7gc

Comments

Archive

Contact Form

Send