സ്പുട്നിക് വി: ഇന്ത്യയില്‍ ഉല്‍പ്പാദനം 2 മാസം കഴിയും
ന്യൂഡല്‍ഹി > സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ(സിഡിഎസ്സിഒ) വിഷയ വിദഗ്ധ സമിതി തിങ്കളാഴ്ച അടിയന്തര യോഗം ചേര്‍ന്നാണ് സ്പുട്നിക് വി ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. സ്പുട്നിക് ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പ്പാദിപ്പിച്ചുതുടങ്ങാന് ജൂണ്‍ ആകും.
വാക്സിന് ക്ഷാമം രൂക്ഷമായതിനാല്‍ അതുവരെ റഷ്യയില്‍നിന്ന് വാക്സിന് ഇറക്കുമതി ചെയ്യും. ജോണ്സണ് ആന്‍ഡ് ജോണ്സണ്, ഫൈസര്‍, നോവാവാക്സ് എന്നീ വാക്സിനുകളും ഇന്ത്യയില്‍ അടിയന്തര ഉപയോ?ഗ സാധ്യത ആരാഞ്ഞിട്ടുണ്ട്.
വാക്സിന് ക്ഷാമം രൂക്ഷം
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം വാക്സിന് മേളയ്ക്ക് തുടക്കമായ ഞായറാഴ്ച രാജ്യത്ത് കുത്തിവയ്പുകളുടെ എണ്ണം മുപ്പതുലക്ഷം പോലും കടന്നില്ല. ദിവസം 35 ലക്ഷം വരെ എത്തിയിരുന്ന കുത്തിവയ്പ് താണത് വാക്സിന് ക്ഷാമം രൂക്ഷമായതിനാല്‍.
ഉത്തരാഖണ്ഡിലെ നൈനിത്താള്‍, തെഹ്രി--ഗഡ്വാള്, രാജസ്ഥാനിലെ രാജ്സമന്ദ്, പ്രതാപ്ഗഢ്, മഹാരാഷ്ട്രയിലെ സത്താറ, പന്‍വല്‍, മധ്യപ്രദേശിലെ മൊറേന എന്നിവിടങ്ങളില്‍ കുത്തിവയ്പ് നിര്‍ത്തി. പഞ്ചാബ്, യുപി, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലും കുത്തിവയ്പില്‍ വന്‍കുറവുണ്ടായി.
Credits National || Deshabhimani Online News https://ift.tt/32bZkxY
Comments