പുഴയിൽ കുളിക്കാനിറങ്ങിയ 2 കർണാടക സ്വദേശികൾ മുങ്ങിമരിച്ചു

കുമ്പള> ഷിറിയ പുഴയിൽ കർണാടക സ്വദേശികളായ മൂന്ന് യുവാക്കളിൽ രണ്ടുപേർ മുങ്ങിമരിച്ചു. പുത്തൂരിലെ കാർത്തിക് (18), കീർത്തൻ (19) എന്നിവരാണ് മരിച്ചത്. കാണാതായ നിരഞ്ജനു (20)വേണ്ടി തെരച്ചിൽ തുടരുകയാണ്. പേരാൽ കണ്ണൂരിലെ ബന്ധുവീട്ടിൽ വിവാഹ സൽക്കാരത്തിനെത്തിയതായിരുന്നു മൂവരും. കടൽ കാണാനിറങ്ങി ആരിക്കാടിയിലെത്തിയ മൂവരും അഴിമുഖം മുറിച്ചുകടക്കാനുള്ള ശ്രമത്തിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മറ്റുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചതിനെതുടർന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കിട്ടിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3u6uJ12

Comments

Archive

Contact Form

Send