സീറോ ബാലൻസ്‌ അക്കൗണ്ടുകളിൽ എസ്‌ബിഐ ‘കൊള്ള’‌; സാധാരണക്കാരുടെ 300 കോടി ചോര്‍ത്തി

ന്യൂഡൽഹി > പന്ത്രണ്ട് കോടിയോളം "സീറോ ബാലൻസ്' അക്കൗണ്ടുകളിൽനിന്ന് എസ്ബിഐ വിവിധ ഇനങ്ങളിൽ അന്യായമായി ഈടാക്കിയത് 300 കോടിയിൽപ്പരം രൂപ. 2015–-20 കാലഘട്ടത്തിലേതാണ് ഈ കണക്ക്. മുംബൈ ഐഐടി പഠന റിപ്പോര്ട്ടാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. മാസം നാല് പ്രാവശ്യത്തിൽ കൂടുതൽ പണമെടുത്താൽ ഓരോ തവണയും 17.70 രൂപ വീതം ഈടാക്കുന്നത് അന്യായമാണെന്നും പഠനം ചൂണ്ടിക്കാട്ടി.

സീറോ ബാലൻസ് അക്കൗണ്ട് എന്ന ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട്(ബിഎസ്ബിഡിഎ) നടത്തിപ്പിന് റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന വ്യവസ്ഥകളുടെ ലംഘനമാണിത്. നാല് പ്രാവശ്യത്തിനുശേഷം മാസം നടത്തുന്ന ഓരോ ഇടപാടിനെയും മൂല്യവർധിത സേവനമായാണ് ബാങ്കുകൾ കാണുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക് 3.9 കോടിയോളം സീറോ ബാലൻസ് അക്കൗണ്ടുകളിൽനിന്ന് ഇതേ കാലയളവിൽ പിടിച്ചെടുത്തത് 9.9 കോടിയോളം രൂപ. എസ്ബിഐ 2019–-20ൽ മാത്രം സേവനനിരക്കുകൾ എന്ന പേരിൽ 158 കോടി ഈടാക്കി. എൻഇഎഫ്ടി, ഭീം യുപിഐ, യുപിഐ, ഐഎംപിഎസ്, ഡെബിറ്റ് കാർഡ് തുടങ്ങിയ ഇടപാടുകൾക്കല്ലാം ഉയർന്ന സേവനനിരക്കാണ് ചുമത്തുന്നത്.

ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയെന്ന നയം രാജ്യത്ത് നിലനിൽക്കുമ്പോഴാണ് ഈ സ്ഥിതി. ദൈനംദിനം ചെറിയ പണമിടപാട് നടത്തുന്ന സാധാരണക്കാരെയാണ് ബാങ്കുകളുടെ നടപടി പ്രതികൂലമായി ബാധിക്കുന്നതെന്നും മുംബൈ ഐഐടി പ്രൊഫസർ ആശിഷ് ദാസ് ചൂണ്ടിക്കാട്ടി.



Credits National || Deshabhimani ​Online ​News https://ift.tt/3uLdP8h

Comments

Archive

Contact Form

Send