അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്നുവേട്ട

കൊച്ചി > മീന്പിടിത്ത ബോട്ടില് നിന്ന് 3000 കോടിയിലധികം വിലവരുന്ന 300 കിലോ മയക്കുമരുന്നു നാവിക സേന പിടികൂടി. അറബിക്കടലില് പരിശോധന നടക്കുന്നതിനിടെയാണ് അഞ്ച് ശ്രീലങ്കന് സ്വദേശികളുള്പ്പെടെയുള്ള ബോട്ട് പിടികൂടിയത്. പാകിസ്ഥാനിലെ മക്രാന് തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടതെന്ന് നാവിക സേന വ്യക്തമാക്കി.

നാവിക സേനയുടെ സുവര്ണ കപ്പലില് സേനാംഗങ്ങള് തിരച്ചില് നടത്തുന്നതിനിടെയാണ് വന് മയക്കുമരുന്ന് വേട്ട നടത്തിയത്. ഇന്ത്യ, മാലി ദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് ബോട്ട് പുറപ്പെട്ടതെന്ന് സേന വ്യക്തമാക്കി. പിടികൂടിയ ബോട്ട് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2P1BEtf

Comments

Archive

Contact Form

Send