30000 കവിഞ്ഞു ; അതിഗുരുതരം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24ശതമാനം
തിരുവനന്തപുരം
ജനിതക മാറ്റം വന്ന വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ച ശേഷം രോഗികൾ ക്രമാതീതമായി വർധിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ചൊവ്വാഴ്ച 32,819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
18,413 പേർ രോഗമുക്തരായി. ഏറ്റവുമുയർന്ന രോഗമുക്തിയാണിത്. 11 ജില്ലയിൽ 1000ത്തിന് മുകളിലാണ് രോഗികൾ. , കോഴിക്കോട് ആദ്യമായി 5000 ത്തിനു മുകളിലായി–- 5015. തൊട്ടു പിന്നിൽ എറണാകുളമാണ്, - 4270. മലപ്പുറം –-3251, തൃശൂർ –- 3097, കോട്ടയം –- 2970, തിരുവനന്തപുരം –- 2892, പാലക്കാട് –- 2071, കണ്ണൂർ –- 1996, ആലപ്പുഴ –- 1770, കൊല്ലം –-1591, പത്തനംതിട്ട –-1163, വയനാട് –- 968, കാസർകോഡ് –- 906, ഇടുക്കി –-859.
24 മണിക്കൂറിനിടെ 1,41,199 സാമ്പിൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24ശതമാനം. 32 മരണം കോവിഡ്- മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 5170. രോഗികളിൽ 265 പേർ പുറത്തുനിന്നെത്തി. വിവിധ ജില്ലകളിലായി 5,27,662 പേരാണ് നിരീക്ഷണത്തിലുള്ളത്.
Credits Kerala || Deshabhimani Online News https://ift.tt/3dUnYdi
Comments