കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില് 30 ന്
തിരുവനന്തപുരം> കേരളത്തില് നിന്ന് ഒഴിവുവന്ന 3 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില് 30ന് നടക്കും.
രാജ്യസഭാംഗങ്ങളായ വയലാര് രവി, കെകെ രാഗേഷ്, പിവി അബ്ദുള് വഹാബ് എന്നിവരുടെ കാലാവധി ഏപ്രില് 21നാണ് അവസാനിക്കുന്നത്.ഈ സീറ്റുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് . നാമനിര്ദേശ പത്രിക ചൊവ്വാഴ്ച മുതല് സമര്പ്പിക്കാം.
നേരത്തെ ഏപ്രില് 12നാണ് കേരളത്തില് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല് വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തെരഞ്ഞെടുപ്പ് നീട്ടി വെക്കാനുള്ള തീരുമാനം കമ്മീഷന് എടുക്കുകയായിരുന്നു. ഇതിനെതിരെ എസ് ശര്മ എംഎല്എയും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് നേടിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
Credits Kerala || Deshabhimani Online News https://ift.tt/3wNTxgc
Comments