ആരോഗ്യ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്രവിജയം; 43 ൽ 40 കോളേജും

തിരുവനന്തപുരം > കേരള ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്രവിജയം. തെരഞ്ഞെടുപ്പ് നടന്ന 43 കോളേജിൽ 40ലും എസ്എഫ്ഐ വിജയംനേടി. സംസ്ഥാനത്തെ 10 സർക്കാർ മെഡിക്കൽ കോളേജിൽ ഏഴ് മെഡിക്കൽ കോളേജിലും എസ്എഫ്ഐ മിന്നുന്ന വിജയം നേടി.

യൂണിയൻ നേടിയ മറ്റു കോളേജുകൾ –- എസ്ഐഎംഇടി നേഴ്സിങ് കോളേജ് ഉദുമ, സർക്കാർ മെഡിക്കൽ കോളേജ് കണ്ണൂർ, നേഴ്സിങ് കോളേജ് കണ്ണൂർ, പാരാ മെഡിക്കൽ കോളേജ് കണ്ണൂർ, ആയുർവേദ കോളേജ് കണ്ണൂർ, എ കെ ജി നേഴ്സിങ് കോളേജ് കണ്ണൂർ, തലശേരി നേഴ്സിങ് കോളേജ്, സർക്കാർ ഹോമിയോപതി കോളേജ് കോഴിക്കോട്, സർക്കാർ നേഴ്സിങ് കോളേജ് കോഴിക്കോട്, സർക്കാർ മെഡിക്കൽ കോളേജ് മഞ്ചേരി, വിപിഎസ്വി ആയുർവേദ കോളേജ് കോട്ടക്കൽ, ഇ എം എസ് നേഴ്സിങ് കോളേജ് പെരിന്തൽമണ്ണ, വൈദ്യരക്തം ആയുർവേദ കോളേജ് ഒല്ലൂർ, സർക്കാർ മെഡിക്കൽ കോളേജ് പാലക്കാട്, എസ്ഐഎംഇടി നേഴ്സിങ് കോളേജ് മലമ്പുഴ, സർക്കാർ ആയുർവേദ കോളേജ് തൃപ്പൂണിത്തുറ, പാടിയർ ഹോമിയോപതിക് കോളേജ്, മെഡിക്കൽ ട്രസ്റ്റ് നേഴ്സിങ് കോളേജ് എറണാകുളം, എസ്എംഇ നേഴ്സിങ് കോളേജ്, പത്തനംതിട്ട, സർക്കാർ മെഡിക്കൽ കോളേജ് പാരിപ്പള്ളി, കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്, കോട്ടയം സർക്കാർ ഫാർമസി കോളേജ്, എഎൻഎച്ച്എസ്എസ് ഹോമിയോ മെഡിക്കൽ കോളേജ് കുറിച്ചി, സിപിഎഎസ് ഗാന്ധിനഗർ - എംഎൽടി ഡിപ്പാർട്ട്മെന്റ്, നേഴ്സിങ് ഡിപ്പാർട്ട്മെന്റ്, സിപിഎഎസ് ചെറുവാണ്ടൂർ -ഫാർമസി ഡിപ്പാർട്ട്മെന്റ്, സിപിഎഎസ് പുതുപ്പള്ളി എംഎൽടി ഡിപ്പാർട്ട്മെന്റ്, നേഴ്സിങ് ഡിപ്പാർട്ട്മെന്റ്, ഫാർമസി ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ബിഫാം കോളേജ്, തിരുവനന്തപുരം എംഎൽടി കോളേജ്, തിരുവനന്തപുരം ഡെന്റൽ കോളേജ്, തിരുവനന്തപുരം നേഴ്സിങ് കോളേജ്, ആയുർവേദ കോളേജ്, നേമം ശ്രീവിദ്യാധിരാജാ ഹോമിയോ മെഡിക്കൽ കോളേജ്, എസ്ഐഎംഇടി നേഴ്സിങ് കോളേജ് തിരുവനന്തപുരം, ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജ്.

എസ്എഫ്ഐക്ക് ചരിത്രവിജയം സമ്മാനിച്ച മുഴുവൻ സ്ഥാനാർഥികളെയും പ്രവർത്തകരെയും വിദ്യാർഥികളെയും സംസ്ഥാന പ്രസിഡന്റ് വി എ വിനീഷും സെക്രട്ടറി കെ എം സച്ചിൻദേവും അഭിവാദ്യം ചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3xe9v3A

Comments

Archive

Contact Form

Send