ഈ മാസം ചോദിച്ചത് 50 ലക്ഷം ഡോസ് വാക്സിൻ, കിട്ടിയത് 4 ലക്ഷം
തിരുവനന്തപുരം
വാക്സിൻക്ഷാമം മുൻകൂട്ടി കണ്ട് കൂടുതൽ ഡോസ് ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ കേരളത്തിന് മതിയായ വാക്സിൻ അനുവദിക്കുന്നില്ല. പ്രതിദിന വാക്സിൻ വിതരണം മൂന്ന് ലക്ഷത്തിൽ എത്തിക്കാനുള്ള ശ്രമത്തിൽ ഈ മാസം 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടിട്ടും നാലു ലക്ഷം മാത്രമാണ് അനുവദിച്ചത്. 12ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചു. 25 ലക്ഷംവീതം കോവിഷീൽഡും കൊവാക്സിനും അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ 13നും 16 നും രണ്ടുലക്ഷംവീതം വാക്സിൻ മാത്രമാണ് കേന്ദ്രം എത്തിച്ചത്.
.jpg)
Credits Kerala || Deshabhimani Online News https://ift.tt/3sAIfJ7
Comments