കോഴിക്കോട് പോളിങ് 50 ശതമാനം കടന്നു; കണ്ണൂരിൽ 45.25

കോഴിക്കോട് / കണ്ണൂർ > വോട്ടെടുപ്പിന്റെ ആദ്യ ആറു മണിക്കൂർ പിന്നിടുമ്പോൾ കോഴിക്കോട് ജില്ലയിലെ പോളിങ് 50%കടന്നു .കണ്ണൂർ ജില്ലയിൽ 45.25ശതമാനം ആണ് പോളിങ് .

കോഴിക്കോട് ജില്ലയിൽ പകുതിയിലധികം പേർ വോട്ട് രേഖപെടുത്തി. ഉച്ചക്ക് 1.15 വരെ 50. 10 ശതമാനം പേരാണ് വോട്ട് ചെയ്തത്.49.92ശതമാനം സ്ത്രീകളും 50.23 ശതമാനം പുരുഷന്മാരുമാണ് വോട്ടു ചെയ്തത്.

മന്ത്രി ഇ പി ജയരാജൻ അരോളി ഗവ. എച്ച് എസ് എസിൽ വോട്ട് ചെയ്തശേഷം

മന്ത്രി ഇ പി ജയരാജൻ അരോളി ഗവ. എച്ച് എസ് എസിൽ വോട്ട് ചെയ്തശേഷം

കണ്ണൂർ ജില്ലയിൽ പകൽ 12.30 വരെ 45.25 ശതമാനം പേർ വോട്ടു ചെയ്തു. തളിപ്പറമ്പ് മണ്ഡലത്തിലാണ് ഉയർന്ന പോളിങ്–- 48.4 ശതമാനം. കുറവ് കണ്ണൂരിലാണ്. 42.72 ശതാനം മാത്രം. ബിജെപിക്കു സ്ഥാനാർഥിയില്ലാത്ത തലശേരിയിലും പോളിങ് കുറവാണ്. ഇതിനകം 42.72 ശതമാനം പേർ മാത്രമേ വോട്ട് ചെയ്തിട്ടുളളൂ.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്:
പയ്യന്നൂര് 46.29
കല്യാശേരി 45.12
തളിപ്പറമ്പ 48.40
ഇരിക്കൂര് 43.28
അഴീക്കോട് 44.55
കണ്ണൂര് 42.72
ധര്മടം 46.95
തലശ്ശേരി 42.73
കൂത്തുപറമ്പ 44.53
മട്ടന്നൂര് 47.21
പേരാവൂര് 45.17



Credits Kerala || Deshabhimani ​Online ​News https://ift.tt/2PuMOXV

Comments

Archive

Contact Form

Send