സംസ്ഥാനത്ത്‌ ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി ഉത്തരവിറങ്ങി

തിരുവനന്തപുരം> സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര് ടിപിസിആര് പരിശോധനാ നിരക്ക് 1700 രൂപയില് നിന്നും 500 രൂപയാക്കി കുറച്ചതായുള്ള ഉത്തരവ് പുറത്തിറങ്ങി. ഐസിഎംആര് അംഗീകരിച്ച ടെസ്റ്റ് കിറ്റുകള് കുറഞ്ഞ നിരക്കില് വിപണിയില് ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്ടിപിസിആര് പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല് ഹൈക്കോടതി നിര്ദേശത്തെ തുടര്ന്ന് 1700 രൂപയാക്കുകയായിരുന്നു



ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്ജ് തുടങ്ങിയവ ഉള്പ്പെടെയാണ് പുതിയ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐസിഎംആര്, സംസ്ഥാന അംഗീകൃത ലബോറട്ടറികള്ക്കും ആശുപത്രികള്ക്കും പരിശോധന നടത്തുവാന് പാടുള്ളൂ. സംസ്ഥാനത്ത് സര്ക്കാര് ആശുപത്രികളില് സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3e3cDYf

Comments

Archive

Contact Form

Send