ശബരി റെയിൽപാത: മറുപടി 
നൽകാതെ നിർമല സീതാരാമൻ


തിരുവനന്തപുരം
ശബരി റെയിൽപാതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ആചാരസംരക്ഷണമെന്ന പേരിൽ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് വോട്ട് തേടുന്ന ബിജെപി ശബരി റെയിൽപാത വികസനത്തിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് ഇതാദ്യമല്ല. കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ശരണം വിളിച്ച് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിനെപ്പറ്റി ഒരക്ഷരം ഉരിയാടാഞ്ഞത് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് നിർമല സീതാരാമനും ഈ വിഷയത്തിൽ മൗനം പാലിച്ചത്.

കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് നൽകുമെന്നും "ഇടയ്ക്ക് ഒന്ന് ഓർമിപ്പിച്ചാൽ മതിയെന്നും' ആയിരുന്നു മന്ത്രിയുടെ പ്രതികരണം. വിവിധ വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്വർണക്കടത്ത് കേസിലുൾപ്പെടെ അന്വേഷണം തുടരുമെന്നും അവർ പറഞ്ഞു. ബിജെപി വൈസ് പ്രസിഡന്റ് വി ടി രമ, അശ്വന്ത് നാരായൺ, എസ് സുരേഷ് തുടങ്ങിയവരും പെങ്കടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2OjDiGf

Comments

Archive

Contact Form

Send