എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കം
തിരുവനന്തപുരം> എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷകള്‍ക്ക് തുടക്കം. കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാണ് പരീക്ഷ. ഇന്ന് രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷയും നടക്കും. എസ്എസ്എല്‍സി പരീക്ഷ ഇന്ന് മുതല്‍ ഏപ്രില്‍ 12വരെ ഉച്ചക്ക് ശേഷവും ഏപ്രില്‍ 15 മുതല്‍ രാവിലെയുമാണ് നടക്കുക.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് 4,22,226 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും. ആകെ 2947 പരീക്ഷാകേന്ദ്രമാണുള്ളത്.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വികെഎംഎംഎച്ച്എസ് ഇടരിക്കോട് പരീക്ഷാകേന്ദ്രത്തിലാണ് ഏറ്റവും കൂടുതല്‍ (2076) പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രൈവറ്റ് വിഭാഗത്തില്‍ 990 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടിഎച്ച്എസ്എല്‍സിയില്‍ 48 പരീക്ഷാകേന്ദ്രത്തിലായി 2889, എസ്എസ്എല്‍സി ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തില്‍ 29 പരീക്ഷാകേന്ദ്രത്തിലായി 257, ടിഎച്ച്എസ്എല്‍സി ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തില്‍ രണ്ട് പരീക്ഷാകേന്ദ്രത്തിലായി 17 വിദ്യാര്‍ഥികളും എഎച്ച്എസ്എല്‍സിയില്‍ ഒരു പരീക്ഷാകേന്ദ്രത്തില്‍ 68 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഗള്‍ഫിലും ലക്ഷദ്വീപിലും ഒമ്പത് വീതം കേന്ദ്രമുണ്ട്. ഗള്‍ഫില്‍ 573, ലക്ഷദ്വീപില്‍ 627 വിദ്യാര്‍ഥികളാണ് പരീക്ഷക്കിരിക്കുക. എസ്എസ്എല്‍സി പരീക്ഷ 29ന് അവസാനിക്കും.രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് 2004 കേന്ദ്രമുണ്ട്. 2,20,146 പെണ്‍കുട്ടികളും 2,26,325 ആണ്‍കുട്ടികളും ഉള്‍പ്പെടെ 4,46,471 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.
സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍- 19,5,609 പെണ്‍കുട്ടികളും 1,82,330 ആണ്‍കുട്ടികളും ഉള്‍പ്പെടെ 3,77,939 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 19,762 പെണ്‍കുട്ടികളും 29,592 ആണ്‍കുട്ടികളും ഉള്‍പ്പെടെ 49,354 വിദ്യാര്‍ഥികളും പ്രൈവറ്റ് കംപാര്ട്ട്മെന്റല് വിഭാഗത്തില്‍ 4,775 പെണ്‍കുട്ടികളും 14,403 ആണ്‍കുട്ടികളും ഉള്‍പ്പെടെ 19,178 പേരും പരീക്ഷ എഴുതും. പരീക്ഷ 26ന് അവസാനിക്കും.
Credits Kerala || Deshabhimani Online News https://ift.tt/39SFXyt
Comments