പത്തനംതിട്ടയിൽ ക്വാറന്റൈനിലായ വിദ്യാർഥിനിയെ പരീക്ഷയ്‌ക്ക് എത്തിച്ച് എസ്‌എഫ്‌ഐ
പത്തനംതിട്ട > -അമ്മയ്ക്കും സഹോദരിയ്ക്കും കോവിഡ് പിടിപെട്ടതിനെ തുടർന്ന് ക്വാറൻറ്റൈനിലായ വിദ്യാർഥിനിയ്ക്ക് പരീക്ഷ എഴുതാൻ എസ്എഫ്ഐ യുടെ സഹായം. കടമ്മിനിട്ട ഗവ.ഹയർ സെക്കൻറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത് ശശീധരനും ജോയിൻറ്റ് സെക്രട്ടറി സൂരജും ചേർന്ന് വാഹനത്തിൽ സ്കൂളിലെത്തിച്ചത്.
പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനിയെ വീട്ടിലേക്ക് കൊണ്ടുപോകുന്ന എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത് ശശീധരനും ജോയിൻറ്റ് സെക്രട്ടറി സൂരജും. ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ.
പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും പ്രിൻസിപ്പലും അധ്യാപകരും ചേർന്ന് ഒരുക്കി. പി പി ഇ കിറ്റ് അണിഞ്ഞാണ് വിദ്യാർഥിനി എത്തിയത്. സുഗമമായി പരീക്ഷ എഴുതുന്നതിനായി ക്ലാസ് മുറിയുടെ ജനാലകളും വാതിലുകളും തുറന്നിട്ടു. പരീക്ഷ കഴിഞ്ഞ് കുട്ടികളെല്ലാം പോയിട്ടാണ് വിദ്യാർഥിനി പുറത്തിറങ്ങിയത് തുടർന്ന് കാറിൽ മുണ്ടുകോട്ടയ്ക്കൽ ആടിയാനിയിലെ വീട്ടിൽ തിരികെയെത്തിച്ചാണ് എസ്എഫ് ഐ പ്രവർത്തകർ മടങ്ങിയത്.
പി പി ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതുന്ന വിദ്യാർഥിനി. ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ.
ഇനിയുള്ള പരീക്ഷയ്ക്കും എസ്എഫ്ഐയുടെ സഹായം ഉണ്ടാകും. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച വിദ്യാർഥികളേയും ക്വാറൻറ്റിനിലുള്ളവർക്കും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പരീക്ഷ വണ്ടി ഏർപ്പെടുത്തിയിരുന്നു. നിരവധി വിദ്യാർഥികൾക്കാണ് ഈ സേവനം ഉപകാരപ്പെട്ടത്.
Credits Kerala || Deshabhimani Online News https://ift.tt/3nlT8NX
Comments