സുഹൃത്തുക്കളുമായുള്ള ചാറ്റ് കാണാനിടയായി; ട്രക്കിടിച്ച് പെണ്‍മക്കളെ കൊന്നശേഷം പിതാവ് ജീവനൊടുക്കി
മുംബൈ> ട്രക്ക് ഇടിച്ചുകയറ്റി പെണ്മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി. മുംബൈയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഇന്ദുരിയിലാണ് സ്വന്തം ട്രക്ക് ഉപയോഗിച്ച് 40കാരനായ പിതാവ് 18 ഉം 14 ഉം വയസുള്ള പെണ്മക്കളെ കൊലപ്പെടുത്തിയത്. ഭരത് ബാരറ്റെ എന്നയാളാണ് മക്കളെ കൊന്നതിന് ശേഷം ട്രക്കിന് മുന്നില് ചാടി ജീവനൊടുക്കിയത്.
ശനിയാഴ്ച രാത്രിയാണ് നന്ദിനിയുടെ സുഹൃത്തുമായുളള ചാറ്റ് ബാരറ്റെയുടെ ശ്രദ്ധയില്പ്പെട്ടത്. ഇത് കണ്ട് ദേഷ്യം വന്ന ബാരറ്റെ മകളെ നിര്ത്താതെ തല്ലി. രാത്രി വൈകി പുറത്തുപോയി വന്ന ബാരറ്റെ മക്കളെ രണ്ടുപേരെയും കള്ളം പറഞ്ഞ് വിളിച്ചുകൊണ്ട് പോകുകയും റോഡില് വച്ച് ഇവരുടെ നേരെ ട്രക്ക് ഇടിച്ച് കൊല്ലുകയുമായിരുന്നു. പിന്നാലെ ഇയാള് ഇതേ ട്രക്കിന് മുന്നില് ചാടി ആത്മഹത്യ ചെയ്തു.
ഇളയമകള് വൈഷ്ണവി, നന്ദിനിയെ പിന്തുണച്ചതിനാല് വൈഷ്ണവിയെയും കൊല്ലുകയായിരുന്നു.നന്ദിനി ആശുപത്രിയില് വച്ചാണ് മരിച്ചത്.
മരിക്കുന്നതിന് മുമ്പ് ബാരറ്റെ ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നു. തുടര്ന്ന് ഭാര്യയുടെ ഒപ്പും വാങ്ങി. എന്താണ് പേപ്പറില് എഴുതിയതെന്ന് നോക്കാതെ ഭാര്യ ഒപ്പുവച്ചുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്
ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയോട് കൂടെ വരാന് ആവശ്യപ്പെട്ടെങ്കിലും ഇവര് മക്കളെ സഹായിക്കാനായി അയല്വീടുകളിലേക്ക് ഓടി ആളുകളുമായി എത്തിയപ്പോഴേക്കും ബാരറ്റെയും ഇളയമകളും മരിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/2Qdzszu
Comments