ന്യായ്‌ പദ്ധതി എല്ലാ കുടുംബങ്ങൾക്കുമില്ല: എം എം ഹസ്സൻ

പാലക്കാട് > യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ ന്യായ് പദ്ധതി പാവപ്പെട്ടവർക്ക് മാത്രമാണ് നടപ്പാക്കുകയെന്ന് കൺവീനർ എം എം ഹസൻ. എല്ലാ കുടുംബങ്ങൾക്കും വർഷത്തിൽ 72,000 രൂപ എന്ന് പറഞ്ഞിട്ടില്ല. തീരെ പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക് മാത്രമാണ് ആനുകൂല്യം നൽകുകയെന്നും ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രീ - പ്രൈമറി അധ്യാപകർക്ക് സേവന വേതന വ്യവസ്ഥ നടപ്പാക്കുമെന്നത് പ്രകടന പത്രിയിൽ കൂട്ടിചേർക്കുകയാണെന്നും എം എം ഹസൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fwX1xq

Comments

Archive

Contact Form

Send